അഗളി ∙ അട്ടപ്പാടി വനത്തിൽ എക്സൈസ് നടത്തിയ തിരച്ചിലിൽ 203 കഞ്ചാവ് ചെടികൾ നശിപ്പിച്ചു. പുതൂർ അരളിക്കോണം വനമേഖലയിൽ രണ്ടര കിലോമീറ്റർ ഉൾക്കാട്ടിൽ കമ്പളപ്പാറ നീർച്ചാലിനടുത്ത് രണ്ടിടങ്ങളിൽ 68 തടങ്ങളിൽ വളർത്തിയ നിലയിൽ ചെടികൾ കണ്ടെത്തിയത്. ചെടികൾക്ക് 5 മാസം വരെ പ്രായമായിരുന്നു.
റെയ്ഡിൽ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് ഇഹ്ലാസ് അലി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ മാസിലാമണി, ജിജോയ്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രദീപ്, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം പൊലീസ് പതിനായിരം ചെടികൾ നശിപ്പിച്ചിരുന്നു. ഉൾവനത്തിൽ വൻതോതിൽ കഞ്ചാവ് കൃഷിയുണ്ടാകാനിടയുണ്ടെന്നാണ് സൂചന.
രണ്ട് പതിറ്റാണ്ട് മുൻപ് അട്ടപ്പാടി വനത്തിൽ വ്യാപകമായിരുന്ന കഞ്ചാവ് കൃഷി പൊലീസ്, വനം,എക്സൈസ്, അഹാഡ്സ് ജനകീയ സമിതികൾ എന്നിവരുടെ സംയുക്ത നീക്കത്തിലൂടെയാണ് നശിപ്പിക്കാനായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]