പട്ടാമ്പി ∙ ടൗണിൽ റോഡിന്റെ വീതി കൂട്ടിയുള്ള നവീകരണം ആരംഭിച്ചു. റോഡിന്റെ വീതി കൂടുന്നതോടെ പട്ടാമ്പിയിൽ വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകും.
നിള ആശുപത്രി– കുളപ്പുള്ളി ഐപിടി വരെയുള്ള പട്ടാമ്പി – കുളപ്പുള്ളി പാതയാണ് വീതി കൂട്ടി നവീകരിക്കുന്നത്. മേലെ പട്ടാമ്പി ചെർപ്പുളശ്ശേരി – പാലക്കാട് റോഡ് ജംക്ഷൻ മുതൽ അലക്സ് തിയറ്റർ വരെയുള്ള ഒരു കിലോ മീറ്ററിൽ താഴെയുള്ള റോഡിന്റെ വീതി കൂട്ടിയുള്ള നവീകരണമാണ് പുരോഗമിക്കുന്നത്. കയ്യേറ്റങ്ങൾ ഒഴിപ്പിച്ചുള്ള റോഡ് വീതികൂട്ടൽ, അഴുക്ക് ചാൽ നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികളാണ് പുരോഗമിക്കുന്നത്.
റോഡിൽ രണ്ട് ദിവസം വാഹന ഗതാഗതം പൂർണമായും നിരോധിച്ചുള്ള പണിയാണ് നടത്തുന്നത്.
ഇന്ന് രാത്രി 12 വരെയാണ് ഗതാഗത നിരോധനം. മേലെ പട്ടാമ്പിയിലം സിഗ്നൽ ജംക്ഷനിലാണ് ഗതാഗതം തടഞ്ഞിരിക്കുന്നത്.
സിഗ്നൽ ജംക്ഷൻ മുതൽ അലക്സ് തിയറ്റർ വരെ ബാങ്ക്, പെട്രോൾ പമ്പ്, വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഏറെ സ്ഥാപനങ്ങളുള്ളതിനാൽ സിഗ്നൽ ജംക്ഷനിൽ ഗതാഗതം തടഞ്ഞ പൊലീസ് നടപടിയിൽ രാവിലെ പ്രതിഷേധം ഉയർന്നെങ്കിലും പിന്നീട് വ്യാപാരി നേതാക്കളുടെ ഇടപെടലുകളെത്തുടർന്ന് പൊലീസ് നിയന്ത്രണത്തിൽ ചില ഇളവുകൾ നൽകാൻ തുടങ്ങിയതോടെ പ്രതിഷേധം അയഞ്ഞു.
അലക്സ് തിയേറ്റർ മുതൽ സിഗ്നൽ ജംക്ഷൻ വരെയും തുടർന്ന് കെഎച്ച് വരെയും നിർത്താതെ പണി തുടരണമെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഭാഗങ്ങളിലെ റോഡ് കയ്യേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കാനും വൈദ്യുത, ടെലിഫോൺ തൂണുകൾ വേഗം മാറ്റാനും ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനും ആവശ്യമായ നടപടികൾ തുടർച്ചയായി ഉണ്ടാകണമെന്ന് കഴിഞ്ഞ ദിവസം താലൂക്ക് വികസനസമിതി യോഗത്തിൽ എംഎൽഎ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിന്നു.
പഴയ റോഡിന്റെ രണ്ടിരട്ടിയോളം ഇരട്ടി വീതിയിലാണ് റോഡ് നവീകരിക്കുന്നതെന്ന് മുഹമ്മദ് മുഹസിൻ എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]