
∙ പരേഡിനായി എല്ലാവരും കോട്ടമൈതാനത്ത് അണിനിരന്നതു മഴ തുടരുന്നതിനിടെ. യൂണിഫോമിന്റെ ഭാഗമായി എല്ലാവരും തൊപ്പി ധരിച്ചിരുന്നു.
തൊപ്പി ഇല്ലാത്തതിനാൽ ഗൈഡ്സ് വിഭാഗം പരേഡിൽ അണിനിരക്കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. മഴ നനയുന്നത് ഒഴിവാക്കാനായിരുന്നു ഇത്.
പക്ഷേ, ഒഴിവാക്കപ്പെട്ട വിദ്യാർഥിനികൾ പൊലീസിനോട് കരഞ്ഞപേക്ഷിച്ചു.
മറ്റു വിഭാഗങ്ങളുടെ പരേഡ് കഴിഞ്ഞപ്പോഴേക്കു മഴ ശമിച്ചു. ഇതോടെ പൊലീസിന്റെ അനൗൺസ്മെന്റ് എത്തി.
‘ഗൈഡ്സ് വിഭാഗം കൂടി പരേഡിനെത്തും’.
ഇതു കേട്ടതോടെ പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർ സെക്കൻഡറി, പാലക്കാട് ബിഇഎം ഹയർ സെക്കൻഡറി സ്കൂളുകളിലെ ഗൈഡ്സ് ടീം ആവേശത്തോടെ പരേഡ് ഗ്രൗണ്ടിലേക്ക് ഓടിയെത്തി.
അതിലേറെ ആവേശത്തോടെ ഇവരെ പരേഡിനു സജ്ജമാക്കാനായി പൊലീസ് ഉദ്യോഗസ്ഥരും. ഈ ഒരുക്കങ്ങളെല്ലാം കണ്ട് മന്ത്രി എം.ബി.രാജേഷ്, ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി, ജില്ലാ പൊലീസ് മേധാവി അജിത്കുമാർ എന്നിവർ വേദിയിൽ പുഞ്ചിരിയോടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
പിന്നീട് ഒട്ടും സമയം കളഞ്ഞില്ല, മഴ പെയ്തു ചെളി നിറഞ്ഞ ഗ്രൗണ്ടാണെങ്കിലും അവർ ചുവടുകൾ തെറ്റാതെ പരേഡ് പൂർത്തിയാക്കി.
മന്ത്രി സല്യൂട്ട് സ്വീകരിച്ചു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ ഉൾപ്പെടെ ജനപ്രതിനിധികളും എഡിഎം കെ.സുനിൽകുമാർ, ആർഡിഒ കെ.മണികണ്ഠൻ എന്നിവരും പ്രോത്സാഹനമേകി ചടങ്ങിൽ ഉണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]