
കുഴൽമന്ദം ∙ ദേശീയപാതയിൽ കണ്ണാടി വടക്കുമുറിക്കും ചെല്ലിക്കാടിനുമിടയിൽ, നിർത്തിയിട്ട കണ്ടെയ്നർ ലോറിക്കു പിറകിൽ നിയന്ത്രണം വിട്ട
കാർ ഇടിച്ച് നടൻ ബിജുക്കുട്ടനു പരുക്കേറ്റു. കാർ ഡ്രൈവർ എറണാകുളം അഴീക്കോട് സ്വദേശി സുധി മാധവനും പരുക്കേറ്റിട്ടുണ്ട്.
ബിജുക്കുട്ടന്റെ ഇടതുകൈയ്ക്കാണു പരുക്ക്. കാഴ്ചപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇരുവരുടെയും പരുക്കു സാരമുള്ളതല്ല.
പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇന്നലെ രാവിലെ ആറു മണിക്കായിരുന്നു അപകടം. കോയമ്പത്തൂരിൽ നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്നു ബിജുക്കുട്ടൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]