
കുമരനല്ലൂർ ∙ കുമരനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനും സുരക്ഷിതമാക്കാനും പദ്ധതി തയാറാവുന്നു. കുമരനല്ലൂരിലെ കളിസ്ഥലം നവീകരിക്കണമെന്നത് കായികപ്രേമികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു.
ഒട്ടേറെ മികച്ച കായികതാരങ്ങൾ കളിച്ചു വളർന്ന മേഖലയിലെ ഏറ്റവും മികച്ച കളിസ്ഥലമായിരുന്നു കുമരനല്ലൂർ ഗവ.സ്കൂളിലേത്. സ്കൂളിലെ കെട്ടിടം പണിയുടെ ഭാഗമായി മണ്ണ് നിക്ഷേപിച്ചതിനെ തുടർന്ന് കളിസ്ഥലം നാശത്തിലേക്കു നീങ്ങുന്ന സാഹചര്യം നേരത്തെ ഉണ്ടായപ്പോൾ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിലും ഇക്കാര്യം ഉന്നയിച്ചിരുന്നു. സ്കൂൾ പിടിഎയും കായികപ്രേമികളും നാട്ടുകാരും ഏറെ നാളായി ഇതേ കാര്യം ആവശ്യപ്പെടുന്നതുമാണ്.
ആദ്യഘട്ടത്തിൽ ഗ്രൗണ്ടിന് ഇരുവശവും ഗേറ്റ് സ്ഥാപിക്കുക, ഗ്രൗണ്ട് ശാസ്ത്രീയമായി നിരപ്പാക്കുക, വെള്ളം ഒഴുക്കിവിടുന്നതിന് ചാലുകളുടെ നിർമാണം, ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന റാംപിന്റെ നവീകരണം, ഗ്രൗണ്ടിനു സമീപത്തെ കാലപ്പഴക്കം ചെന്ന സ്റ്റേജ് മേൽക്കൂര മാറ്റി പുതുക്കിപ്പണിയുക എന്നിവയ്ക്കാണു പദ്ധതി തയാറക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം അധികൃതർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം വി.പി.ഷാനിബ, കപ്പൂർ പഞ്ചായത്ത് അധ്യക്ഷൻ ഷറഫുദ്ദീൻ കളത്തിൽ, പ്രധാനാധ്യാപകൻ ഒ.വിനോദ്, പിടിഎ പ്രസിഡന്റ് വി.കെ.മനോജ്കുമാർ എന്നിവർ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]