
പാലക്കാട് ∙ ‘ആ കുട വേണ്ട’, കോട്ടമൈതാനത്തു നടന്ന സ്വാതന്ത്ര്യദിന പരേഡ് പരിശോധിക്കാനായി തുറന്ന ജീപ്പിൽ കയറിയ മന്ത്രി എം.ബി.രാജേഷ് തനിക്കു കുട
പിടിക്കാനെത്തിയ പൊലീസ് ഓഫിസറെ സ്നേഹപൂർവം വിലക്കി. എന്നിട്ടു മഴ നനഞ്ഞ് അദ്ദേഹം പരേഡ് പരിശോധിച്ചു.കോരിച്ചൊരിയുന്ന മഴയിൽ അതിലേറെ ആവേശത്തോടെ, ആഹ്ലാദത്തോടെ, രാജ്യസ്നേഹത്തോടെയാണു സേനാംഗങ്ങൾ ഉൾപ്പെടെ സ്വാതന്ത്ര്യദിന പരേഡിനായി അണിനിരന്നത്.
സ്വാതന്ത്ര്യദിനാഘോഷം കാണാനായി കോട്ടമൈതാനത്ത് എത്തിയ നൂറുകണക്കിനു പേർക്കും ഇത് ആവേശക്കാഴ്ചയായി. മഴ തുടർന്നെങ്കിലും ഒട്ടും ആവേശം ചോരാതെ ചിട്ടയായി പരേഡ് പൂർത്തിയാക്കി.
ദേശീയപതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു.
ആർഡിഒ കെ.മണികണ്ഠൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തൃത്താല പൊലീസ് ഇൻസ്പെക്ടർ മനോജ് കെ.ഗോപി പരേഡ് നയിച്ചു.
കെഎപി രണ്ടാം ബറ്റാലിയൻ, ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് പൊലീസ്, ലോക്കൽ പൊലീസ്, വനം, എക്സൈസ്, അഗ്നിരക്ഷാസേനാ വകുപ്പുകൾ, ഹോംഗാർഡ്സ്, സിവിൽ ഡിഫൻസ്, എൻസിസി, എൻഎസ്എസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്സ്, സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് ഉൾപ്പെടെ 29 പ്ലറ്റൂണുകൾ പങ്കെടുത്തു. കാണിക്കമാതാ കോൺവന്റ് ജിഎച്ച്എസ്എസ്, മൂത്താന്തറ കർണകയമ്മൻ എച്ച്എസ്എസ് എന്നിവയുടെ ബാൻഡ് ടീം പരേഡിനു നിറപ്പകിട്ടേകി.
മലമ്പുഴ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]