
പാലക്കാട് ∙ യാക്കര സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം മഹായിടവകയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ കൽപന ഇന്നലെ ഇടവകയിൽ വായിച്ചു. ഇന്നലെ നടന്ന വിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ ആഘോഷത്തിൽ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് അപ്രതീക്ഷിതമായി കൽപന വായിച്ചതോടെ ഇടവകാംഗങ്ങൾക്ക് ഇരട്ടി മധുരമായി.
31നു ചേരുന്ന ദേവാലയ പൊതുയോഗത്തിൽ തീരുമാനം അംഗീകരിക്കുന്നതോടെ നടപടി പൂർത്തിയാകും. സെപ്റ്റംബർ 14ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
ഇതോടെ പാലക്കാട് സെന്റ് മേരീസ് മഹായിടവക എന്നാകും ദേവാലയം അറിയപ്പെടുക.
1969 ഓഗസ്റ്റ് 15നാണു യാക്കര സെന്റ് മേരീസ് ദേവാലയം സ്ഥാപിച്ചത്. അക്കാലത്തു മുപ്പതിൽ താഴെ കുടുംബങ്ങൾ മാത്രമാണുണ്ടായിരുന്നത്.
ഇപ്പോൾ 175 കുടുംബങ്ങളിൽ നിന്നായി അറുനൂറിലേറെ ഇടവകാംഗങ്ങളുണ്ട്. യുവജനപ്രസ്ഥാനം, മാർത്താ മറിയം സമാജം ഉൾപ്പെടെ വിവിധ സംഘടനകൾ പ്രവർത്തിച്ചുവരുന്നു.
സാമൂഹിക പ്രവർത്തന രംഗത്തും ഇടവക സജീവമാണ്. ചികിത്സ, വിദ്യാഭ്യാസം, വിവാഹം എന്നിവയ്ക്കായി ധനസഹായം നൽകിവരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]