
അധ്യാപക ഒഴിവ്
പുതൂർ ∙ ഗവ.ട്രൈബൽ എച്ച്എസ് സ്കൂളിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 20നു രാവിലെ 10.30ന്.
കുടുംബശ്രീ ബഡ്സ് ദിനാഘോഷം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തൃത്താല ∙ കുടുംബശ്രീ ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ മന്ത്രി എം.ബി.
രാജേഷ് ഉദ്ഘാടനം ചെയ്യും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി.റജീന അധ്യക്ഷയാവും.
ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ ബഡ്സ് സ്ഥാപനങ്ങളിലും ബഡ്സ് ദിനാഘോഷം നടത്തും. ബഡ്സ് സ്ഥാപനങ്ങളിലെ 13081 പരിശീലനാർഥികൾ ദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പരിപാടിയുടെ ഭാഗമാകും. 2004 ഓഗസ്റ്റ് 16നു തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ആദ്യത്തെ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചുകൊണ്ടായിരുന്നു പദ്ധതിയുടെ തുടക്കം.
ആ ദിനമാണു കുടുംബശ്രീ ബഡ്സ് ദിനമായി ആഘോഷിക്കുന്നത്.
സമരസംഗമം സംഘടിപ്പിച്ചു
അഗളി ∙ ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റി ഗൂളിക്കടവിൽ സംഘടിപ്പിച്ച സമര സംഗമം സംസ്ഥാന കമ്മിറ്റി അംഗം എം.രൺദീഷ് ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷനായി.
സെക്രട്ടറി മനു പുന്നക്കോട്ടിൽ, വരുൺ തുമ്പയിൽ എന്നിവർ പ്രസംഗിച്ചു.
യുവസംഗമം നടത്തി
അഗളി ∙ എഐവൈഎഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റി താവളത്ത് സംഘടിപ്പിച്ച യുവസംഗമം കിസാൻ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് അട്ടപ്പാടി മണ്ഡലം പ്രസിഡന്റ് മുരുകേഷ് ചെറുനാലി അധ്യക്ഷനായി.
മണ്ഡലം സെക്രട്ടറി കെ.സി.ഷിനോജൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം അരുൺ ഗാന്ധി, സി.രാധാകൃഷ്ണൻ, ഡി.രവി, മരുതി മുരുകൻ, കെ.കാർത്തിക്, സി.ആർ.രഞ്ജിത്ത്, ഷാനവാസ്, വിഷ്ണുപ്രസാദ്, അലി അക്ബർ, സെൽവരാജ് എന്നിവർ പ്രസംഗിച്ചു. യുവകവി ആർ.കെ.അട്ടപ്പാടി, മണികണ്ഠൻ അട്ടപ്പാടി എന്നിവരെ ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]