
വടക്കഞ്ചേരി∙ പൊത്തപ്പാറയിൽ വീടു കുത്തിത്തുറന്നു വീട്ടമ്മയെ മർദിച്ച ശേഷം പണവും ആഭരണങ്ങളും കവർന്നു. പൊത്തപ്പാറ വെട്ടിയ്ക്കൽകുളമ്പ് വളയിൽ വീട്ടിൽ ബാബുവിന്റെ ഭാര്യ ജയന്തിയെ (45) മർദിച്ച ശേഷമാണ് വീട്ടിൽ സൂക്ഷിച്ചിരുന്ന 45,000 രൂപയും 3 പവൻ സ്വർണാഭരണവും മോഷ്ടിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. ജയന്തി മാത്രമാണു വീട്ടിലുണ്ടായിരുന്നത്.പ്രദേശത്തു വൈദ്യുതി മുടങ്ങിയ സമയത്താണു സംഭവം.
വീടിന്റെ പിൻവശത്തെ പ്ലാസ്റ്റിക് വാതിൽ തകർത്ത് മാസ്ക്കും റെയിൻ കോട്ടും ധരിച്ചെത്തിയ 2 പേർ അകത്ത് കടന്നു ജയന്തിയുടെ കഴുത്തിൽ കത്തി വച്ച ശേഷം മർദിച്ചതായി ജയന്തി പറഞ്ഞു.
തുടർന്ന് ജയന്തി ഓടി മറ്റൊരു മുറിയിൽ കയറി വാതിൽ അടച്ചു. ഈ സമയം മോഷ്ടാക്കൾ അടുത്ത മുറിയിൽ കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണവും പണവും കവരുകയായിരുന്നു.
കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ലോണെടുത്ത പണമാണു നഷ്ടപ്പെട്ടതെന്നു വീട്ടുകാർ പറഞ്ഞു.ജയന്തി ആശുപത്രിയിൽ ചികിത്സ തേടി. വടക്കഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.പി.ബെന്നിയുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]