
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സീറ്റ് ഒഴിവ്
തൃത്താല∙ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്സി ഗണിതം, ബിഎസ്സി ഗണിതം, ബിഎ ഇംഗ്ലിഷ്, ബികോം ഫിനാൻസ് എന്നീ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട
വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുളളവർ നാളെ മൂന്ന് മണിക്ക് മുൻപായി കോളജ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
ലാബ് ടെക്നിഷ്യൻ ഒഴിവ്
പത്തിരിപ്പാല ∙ മങ്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിലേക്ക് ടെക്നിഷ്യനെ ആവശ്യമുണ്ട്.യോഗ്യത ഡിഎംഎൽടി.
പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും വേണം. അപേക്ഷകൾ മെഡിക്കൽ ഓഫിസർ, മങ്കര കുടുംബാരോഗ്യകേന്ദ്രം എന്ന വിലാസത്തിൽ 7 ദിവസത്തിനകം അപേക്ഷിക്കണം.
ഇമെയിൽ [email protected]
കൂടിക്കാഴ്ച നാളെ
കുഴൽമന്ദം∙ വെള്ളപ്പാറയിലെ ഗവ.ഹൈസ്കൂളിൽ എൽപിഎസ്ടി ജൂനിയർ അറബിക് തസ്തികയിലേക്കു താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30നു സ്കൂൾ ഓഫിസിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]