
പാലക്കാട് ∙ ഒലവക്കോട്–താണാവ് റോഡിൽ ഭൂരിഭാഗം കുഴികളും താൽക്കാലികമായി നികത്തിയതോടെ വാഹനക്കുരുക്കിന് ഒരു പരിധി വരെ ആശ്വാസമായി. അതേസമയം, ചില ഭാഗങ്ങളിൽ ഇനിയും കുഴി നികത്താനുണ്ട്.
കുഴിയിൽ കുടുങ്ങി ഗതാഗതക്കുരുക്കു രൂക്ഷമായതോടെ പിഡബ്ല്യുഡി ദേശീയപാത വിഭാഗം ഇടപെട്ടാണു കുഴി നികത്തിയത്. ബാക്കി കുഴികൾ കൂടി നികത്തണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുമതി അറിയിപ്പ് എത്തിയില്ല
ഒലവക്കോട്–താണാവ് റോഡിൽ അറ്റകുറ്റപ്പണിക്കുള്ള ടെൻഡറിന് ഉടൻ അനുമതി നൽകുമെന്നാണു ദേശീയപാത അതോറിറ്റിയുടെ നിലപാടെങ്കിലും പ്രവൃത്തി നടപ്പാക്കേണ്ട
പിഡബ്ല്യുഡി ദേശീയപാത വിഭാഗത്തിന് ഇതുവരെ അനുമതി അറിയിപ്പു ലഭിച്ചിട്ടില്ല. ഇതു ലഭിച്ചു മഴയുടെ സാഹചര്യം കൂടി വിലയിരുത്തി വേണം അറ്റകുറ്റപ്പണി നടത്താൻ.
ഈ ഭാഗത്തെ അറ്റകുറ്റപ്പണിക്ക് എൻഎച്ച്എഐ 35 ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും ടെൻഡറിൽ തുക അധികരിച്ചു. ഇതിനു പ്രത്യേകാനുമതി വേണം.
അനുമതി ലഭ്യമാക്കണമെന്നു വി.കെ.ശ്രീകണ്ഠൻ എംപിയും ആവശ്യപ്പെട്ടിരുന്നു.
റോഡരിക് ഇടിയുന്നത് ഗതാഗതത്തിനു ഭീഷണി
ഒലവക്കോട്–താണാവ് റോഡരിക് ഇടിയുന്നതിൽ കടുത്ത ആശങ്ക. റോഡരികുവരെ മണ്ണടിഞ്ഞിട്ടുണ്ട്.
കൂടുതൽ ഇടിഞ്ഞാൽ റോഡ് സുരക്ഷയെ ബാധിക്കും. മണ്ണിടിയുന്ന ഭാഗത്തു റിബൺ കെട്ടി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കഴിഞ്ഞ മഴക്കാലത്താണ് ഇവിടെ മണ്ണിടിച്ചിൽ തുടങ്ങിയത്. ഇതു സംബന്ധിച്ചു ദേശീയപാത അതോറിറ്റിയെ അറിയിച്ചിരുന്നെങ്കിലും പരിഹാര നടപടി ഉണ്ടായിട്ടില്ല. റോഡ് നവീകരണത്തിനു പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം വശത്തു മണ്ണുനിറച്ച ചാക്കുകൾ അടുക്കിയും മറ്റും അപകടാവസ്ഥ ഒഴിവാക്കാനാണു ശ്രമം. ഈ ഭാഗത്തുള്ള വൈദ്യുതിക്കാലുകളും ഭീഷണിയിലാണ്.
ശാശ്വത പരിഹാരം വേണമെങ്കിൽ വശത്തു സംരക്ഷണ ഭിത്തി നിർമിക്കണം. ഇതിനുള്ള തുക അനുവദിക്കേണ്ടതും ദേശീയപാത അതോറിറ്റിയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]