കൊപ്പം ∙ കൊപ്പം ടൗണിലെ മാലിന്യം നീക്കാന്‍ ദിവസവും ഒരാള്‍ വരും. രാവിലെയും വൈകിട്ടും ടൗണില്‍ എത്തി നഗരപ്രദേശത്തെ മാലിന്യം മുഴുവനായും പെറുക്കിനീക്കും.
ഏതാനും മാസങ്ങളായി ടൗൺ എപ്പോഴും വൃത്തിയായിക്കിടക്കുന്നതിനു പിന്നിൽ ആരാണെന്ന് അറിയാൻ ഇന്നലെ വ്യാപാരികൾ തീരുമാനിച്ചു. ടൗണില്‍ ഒരു ഭാഗത്തെ മാലിന്യം ചൂല് ഉപയോഗിച്ചു വൃത്തിയാക്കുന്നതിനിടെയാണ് തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ ശാന്തയെ (65) കണ്ടെത്തിയത്.
കൊപ്പം ടൗൺ മാത്രമല്ല, മറ്റു ടൗണുകളിലും ശുചീകരണം നടത്താറുണ്ടെന്നും വരുമാന മാർഗമായോ മറ്റോ കണ്ടതുകൊണ്ടല്ല ഇതു ചെയ്യുന്നതെന്നും ടൗണുകൾ എപ്പോഴും വൃത്തിയോടെ കിടക്കണമെന്ന ലക്ഷ്യത്തോടെയാണു പ്രവർത്തനമെന്നും ശാന്തമ്മ (65) പറഞ്ഞു.
ആരെങ്കിലും ചെറിയ തുകയോ സാധനങ്ങളോ തന്നാൽ സ്വീകരിക്കാറുണ്ടെന്നും അറിയിച്ചു. ദിവസവും പുലർച്ചെ ഇവർ കൊപ്പം ടൗണിൽ എത്തും.
ടൗണിലെ നാലു റോഡുകളിലും സർക്കാർ ഓഫിസുകളുടെ പരിസരത്തുമുള്ള മാലിന്യം നീക്കിയാണു മടങ്ങുക. വൈകിട്ടും എത്തി ശുചീകരണം നടത്തും.
മാലിന്യം തൂത്തുവാരി അവിടെ തന്നെ തള്ളുകയല്ല.
പ്ലാസ്റ്റിക് പോലുള്ളവ ഹരിതകർമസേനയ്ക്കു കൈമാറും. മറ്റുള്ളവ ആര്‍ക്കും ബുദ്ധിമുട്ടാകാത്ത വിധം വിജനമായ സ്ഥലത്ത് ഒഴിവാക്കും.
ശാന്തമ്മയുടെ നിസ്വാര്‍ഥ സേവനത്തെക്കുറിച്ച് അറിഞ്ഞ ടൗണിലെ ഓരോ കടക്കാരും ദിവസവും ഇവര്‍ക്ക് 20 രൂപ വീതം നല്കാൻ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, എങ്ങനെ കൊപ്പത്ത് എത്തി എന്നതുൾപ്പെടെ തന്നെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ ശാന്തമ്മ തയാറായില്ല.
മാലിന്യനീക്കത്തിന് സംവിധാനമില്ലാതെ കൊപ്പം ടൗൺ
∙ കൊപ്പം ടൗണില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നതു പതിവായിരുന്നു.
മാലിന്യം നീക്കാന്‍ ആരും നടപടി സ്വീകരിക്കാത്തതിനാല്‍ വ്യാപാരികളും യാത്രക്കാരും ബുദ്ധിമുട്ടിലാണെന്നു പരാതിയും ഉയർന്നിരുന്നു. ചിലയിടങ്ങളില്‍ വ്യാപാരികള്‍ സ്വന്തം ചെലവില്‍ ശുചീകരിക്കുമെങ്കിലും നഗരത്തില്‍ മാലിന്യക്കൂമ്പാരമായിരുന്നു.
അതേസമയം, കൊപ്പം ടൗണിലെ മാലിന്യം നീക്കാന്‍ പഞ്ചായത്ത് തയാറാണെന്നും നീക്കുന്ന മാലിന്യം സംസ്കരിക്കാനോ ഒഴിവാക്കാനോ സ്ഥലം ഇല്ലാത്തതാണു പ്രശ്നമെന്നും മാലിന്യം ഒഴിവാക്കാന്‍ സ്ഥലം വിട്ടുനല്‍കുമെങ്കില്‍ നടപടി സ്വീകരിക്കാമെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

