പാലക്കാട് ∙ പുത്തൂർ അമ്പലം മുതൽ ചന്ത സിഗ്നൽ ജംക്ഷൻ വരെയുള്ള റോഡ് ആരു നന്നാക്കും? എന്നു നന്നാക്കും? ഒരു കൊല്ലം കഴിഞ്ഞിട്ടും ഈ ചോദ്യത്തിന് ഉത്തരമില്ല. റോഡിന്റെ തകർച്ചയ്ക്കും പരിഹാരമില്ല. ശുദ്ധജല വിതരണ പൈപ്പിടാനായി 2024 ഡിസംബറിലാണു റോഡ് വെട്ടിപ്പൊളിച്ചത്.
കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റി പുതിയതു സ്ഥാപിച്ചെങ്കിലും റോഡ് നേരെയാക്കിയില്ല. 500 മീറ്ററിൽ താഴെയുള്ള റോഡിന്റെ ഒരു ഭാഗം ഉരുളൻ കല്ലുകളുമായി ഇപ്പോഴും തകർന്നു കിടക്കുന്നു. യാത്ര ദുഷ്കരമാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി മറിയാനും സാധ്യതയേറെ. റോഡ് ഉടൻ നന്നാക്കണമെന്നു യാത്രക്കാരായ സതീശൻ തെയ്യാലൻ, ഹിലാൽ സുകുമാരൻ എന്നിവർ ആവശ്യപ്പെട്ടു.
കൈമാറാതെ റോഡ്
പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡ് ശുദ്ധജല വിതരണ പൈപ്പിടാനായി ജല അതോറിറ്റിക്കു കൈമാറിയിരുന്നു. പൈപ്പിട്ടു കഴിഞ്ഞ റോഡ് ജല അതോറിറ്റി നഗരസഭ മുഖേന പിഡബ്ല്യുഡിക്കു കൈമാറണമെങ്കിലും അതുണ്ടായിട്ടില്ലെന്നാണു നഗരസഭ പറയുന്നത്.
റോഡ് പിഡബ്ല്യുഡിക്കു കൈമാറിയാൽ മാത്രമേ അവർക്കു ടാറിങ് നടത്താനാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

