വടക്കഞ്ചേരി∙ കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴി പുഷ്പഗിരി ആശ്രമത്തിനു സമീപം ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പാലക്കുഴി പിസിഎമ്മിൽ രമണി ചാക്കോ, ചേപ്പനം ബിജു ജോസഫ് എന്നിവരുടെ പറമ്പിലാണു കഴിഞ്ഞ രാത്രി കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചത്.
സോളർ ഫെൻസിങ് തകർത്താണു കാട്ടാന ജനവാസമേഖലയിൽ എത്തിയിരിക്കുന്നത്. പീച്ചി വനമേഖലയിൽ നിന്നാണു കാട്ടാനയിറങ്ങുന്നത്.
കർഷകരുടെ വാഴ, തെങ്ങ്, കമുക്, ചെറുവിളകൾ എന്നിവ നശിപ്പിച്ചു. ആഴ്ചകൾക്കു മുൻപ് പാലക്കുഴി റോഡിൽ താന്നിച്ചുവട്, പുല്ലംപരുത വഴിയിലൂടെ വനത്തിൽ നിന്നിറങ്ങിയ കാട്ടാന മേഖലയിൽ വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. ആന തകർത്ത ഫെൻസിങ് കഴിഞ്ഞ ദിവസം വനംവകുപ്പ് നന്നാക്കിയിരുന്നു.
എന്നാൽ, നാനൂറിലേറെ കുടുംബങ്ങൾ യാത്ര ചെയ്യുന്ന കണച്ചിപ്പരുത – പാലക്കുഴി പാതയോരത്തുള്ള ഫെൻസിങ് പലഭാഗത്തും തകർന്നു കിടക്കുകയാണ്.
വള്ളിപ്പടർപ്പുകൾ കയറി വൈദ്യുതി പ്രവഹിക്കാതെ പ്രവർത്തനരഹിതമായ നിലയിലാണിവ. ഇലക്ട്രിക് ചാർജ് പരിശോധനകൾ കൃത്യമായി നടക്കുന്നില്ലെന്നാണു കർഷകരുടെ പരാതി.
9.5 പോയിന്റ് ചാർജ് ഉണ്ടായാൽ മാത്രമേ ആനകൾക്കു ഷോക്ക് ഏൽക്കൂ. എന്നാൽ, പലപ്പോഴും ഇതിലും വളരെ കുറഞ്ഞ തോതിൽ മാത്രമാണു വൈദ്യുതി ലൈനിലൂടെ പോകുന്നത്.
പാലക്കുഴി മുതൽ കണ്ണമ്പ്ര പഞ്ചായത്തിലെ പോത്തുചാടി വരെ വനാതിർത്തിയിലെ ഫെൻസിങ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നാണു കർഷകരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

