പുതുശ്ശേരി ∙ ബെംഗളൂരു–കൊച്ചി വ്യവസായ ഇടനാഴിയും നിർദിഷ്ട പാലക്കാട് സ്മാർട് സിറ്റിയും ഉൾപ്പെടെയുള്ള രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സ്വപ്ന പദ്ധതികൾക്കു അരങ്ങൊരുങ്ങുന്ന പുതുശ്ശേരിയിൽ വീണ്ടും ഇടതുപക്ഷത്തിന്റെ തേരോട്ടം.
ആകെയുള്ള 24 സീറ്റിൽ 17 സീറ്റുകൾ പിടിച്ചെടുത്താണ് എൽഡിഎഫ് അധികാരത്തിലേറിയത്. യുഡിഎഫ് 6, എൻഡിഎ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ആസൂത്രണത്തോടെയും ചിട്ടയോടെയുമുള്ള അടിത്തട്ടിലുള്ള പ്രവർത്തനമാണു വലിയ ഭൂരിപക്ഷത്തോടെ എൽഡിഎഫിനെ തുടർ ഭരണത്തിലേറ്റിയത്.
ബ്രൂവറി വിവാദം പുതുശ്ശേരിയിലും പ്രതിപക്ഷം ആയുധമാക്കിയിട്ടും എൽഡിഎഫ് കോട്ടയ്ക്കു വിള്ളലുണ്ടായില്ല. യുഡിഎഫ് ഗ്രൂപ്പു തർക്കങ്ങളും തമ്മിലടിയും പരിഹരിച്ച് ഒരുമിച്ചു നിന്നെങ്കിലും 6 സീറ്റിൽ ഒതുങ്ങി.
കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തോറ്റു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായ എസ്.കെ.അനന്തകൃഷ്ണൻ, മറ്റൊരു ഡിസിസി ജനറൽ സെക്രട്ടറിയായ കളത്തിൽ കൃഷ്ണൻകുട്ടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു പാലാഴി ഉദയകുമാർ എന്നിവർ തോറ്റു.
എൻഡിഎക്ക് ഒരു സീറ്റു നഷ്ടമായപ്പോൾ മുഖ്യ പ്രതിപക്ഷമായിരുന്ന യുഡിഎഫിനു 3 സീറ്റുകൾ നഷ്ടമായി.
ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എൻ.ഷൺമുഖൻ, ജില്ലാ സെക്രട്ടറി സുമലത മുരളി, ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് സുരേഷ് കണ്ണൻ, ഉൾപ്പെടെയുള്ള നേതാക്കളും തോറ്റു. 7 സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ് കൂടുതൽ ശക്തമായി.
കഴിഞ്ഞ തവണത്തെ കക്ഷിനില: ആകെ സീറ്റ് 23: എൽഡിഎഫ്:10, യുഡിഎഫ് 9, ബിജെപി 2, സ്വതന്ത്രർ 2.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

