പാലക്കാട് ∙ വിദേശത്തെ ജോലിയൊക്കെ ഉപേക്ഷിച്ചു തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റായാൽ ശമ്പളമായി എന്തു ലഭിക്കും? ജില്ലാ പഞ്ചായത്ത് അംഗത്തിനോ? ശമ്പളം എന്നല്ല, ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപന അംഗങ്ങൾക്കുള്ള വേതനത്തെ സർക്കാർ ഉത്തരവിൽ വിളിക്കുന്നത്.
തദ്ദേശസ്ഥാപന പ്രതിനിധികളുടെ വേതനത്തെക്കുറിച്ച് അറിയാം.
പഞ്ചായത്ത് അംഗത്തിന് 8,000 രൂപ
ഗ്രാമപഞ്ചായത്ത് അംഗത്തിന് ഒരു മാസം ലഭിക്കുന്ന ഓണറേറിയം 8,000 രൂപയാണ്. 200 രൂപ സിറ്റിങ് ഫീസ് ലഭിക്കും.
സിറ്റിങ് ഫീസിന് ഒരു മാസം പരമാവധി 1000 രൂപ എന്നു പരിധി നിശ്ചയിച്ചിട്ടുണ്ട്. സ്ഥിരം സമിതി അധ്യക്ഷന് 9,200 രൂപയാണ് ഓണറേറിയം.
പഞ്ചായത്ത് പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 രൂപയും ലഭിക്കും. ഈ മൂന്നു വിഭാഗക്കാർക്കും 250 രൂപയാണു സിറ്റിങ് ഫീസ്.
ഒരു മാസം പരമാവധി ലഭിക്കുന്ന സിറ്റിങ് ഫീസ് 1250 രൂപയും.
നഗരസഭാ ചെയർമാന് 15,600 രൂപ
നഗരസഭാ ചെയർമാനു ലഭിക്കുന്ന ഓണറേറിയം 15,600 രൂപയാണ്. അംഗത്തിന് 8,600, സ്ഥിരം സമിതി അധ്യക്ഷർക്ക് 9,800, വൈസ് ചെയർമാന് 13,000 രൂപ.
അംഗത്തിന് സിറ്റിങ് ഫീസ് 200 രൂപയും മറ്റു വിഭാഗക്കാർക്ക് 250 രൂപയുമാണ്.
മറ്റു വിഭാഗങ്ങൾ ഇങ്ങനെ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്16,800
വൈസ് പ്രസിഡന്റ്:14,200
സ്ഥിരം സമിതി അധ്യക്ഷൻ:10,400(250 രൂപ സിറ്റിങ് ഫീസ്, പരമാവധി പരിധി 1250 രൂപ)
ജില്ലാ പഞ്ചായത്ത് അംഗം: 9800 (200 രൂപ സിറ്റിങ് ഫീസ്, മാസപരിധി 1000)
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 15,600
വൈസ് പ്രസിഡന്റ്:13,000
സ്ഥിരം സമിതി അധ്യക്ഷൻ:9800(250 രൂപ സിറ്റിങ് ഫീസ്, മാസപരിധി 1250 രൂപ)
അംഗം: 8,600 (200 രൂപ സിറ്റിങ് ഫീസ്, മാസ പരിധി 1000)
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

