പാലക്കാട് ∙ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ചു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 15, 16 തീയതികളിൽ വൈകിട്ട് മൂന്നു മുതൽ ചന്ദ്രനഗർ വഴി മണ്ണാർക്കാട്, കോഴിക്കോട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങളും വലിയ വാഹനങ്ങളും കൽമണ്ഡപം-കോട്ടമൈതാനം-മേഴ്സി കോളജ് വഴി പറളി ഭാഗത്തേക്കു തിരിച്ചുവിടും.
മണ്ണാർക്കാട്-കോഴിക്കോട് ഭാഗത്തുനിന്നു പാലക്കാട്ടേക്കു വരുന്ന വാഹനങ്ങൾ മുണ്ടൂർ കൂട്ടുപാത-പറളി വഴി പോകണം.
രഥോത്സവ ദിവസങ്ങളിൽ ശേഖരീപുരം ജംക്ഷൻ മുതൽ പുതിയപാലം വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് പാടില്ല. ഭക്തരുടെ വാഹനങ്ങൾ റോസി സ്കൂൾ ഗ്രൗണ്ട്, ഹെറിറ്റേജ് മൗണ്ടൻ റസിഡൻസി എന്നിവിടങ്ങളിലോ, പച്ചക്കറി മാർക്കറ്റിലോ പാർക്ക് ചെയ്യണം.
ഇന്നും നാളെയും വൈകിട്ട് അഞ്ചു മുതൽ രാത്രി 11 വരെ പാസ് ഇല്ലാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനവും കൽപാത്തി ഗ്രാമത്തിലേക്കു കടത്തിവിടില്ല.
വൈകിട്ട് 5 മുതൽ 8 വരെ ശേഖരീപുരം-കുണ്ടമ്പലം വഴി വാഹന ഗതാഗതം അനുവദിക്കില്ല. പകരം ചാത്തപുരം വഴി കൽപാത്തി ഗ്രാമത്തിലേക്കും തിരിച്ച് ശേഖരീപുരം വഴി പുറത്തേക്കും പോകണം.
സുരക്ഷ ഉറപ്പാക്കാൻ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
ഓരോ ദിവസവും 500 പൊലീസ് ഉദ്യോഗസ്ഥരെ ഉത്സവ മേഖലയിൽ വിന്യസിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി വനിതാ പൊലീസിന്റെ സേവനം ഉണ്ടാകും. പ്രധാന ഭാഗങ്ങളിൽ ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചു നിരീക്ഷണം നടത്തും.
ബോംബ്, ഡോഗ് സ്ക്വാഡുകളുടെ പ്രത്യേക സേവനം ഉറപ്പാക്കും. തിരക്കു നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

