വണ്ടിത്താവളം∙ പട്ടഞ്ചേരി വലിയ കരിപ്പാലിയിൽ പൂട്ടിയ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. പട്ടഞ്ചേരി സ്വദേശി കിഷോറിന്റെ പലചരക്ക് കടയാണ് കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ 5.15ന് ആണ് സംഭവം. മുകളിലത്തെ നിലയിൽ അകപ്പെട്ട കിഷോറിന്റെ അമ്മ രാജലക്ഷ്മിയെ സമീപത്തെ യുവാക്കൾ ചേർന്നു സാഹസികമായി രക്ഷപ്പെടുത്തി.
രാജലക്ഷ്മിയും ഭർത്താവ് മോഹനനുമാണ് മുകളിലത്തെ നിലയിൽ താമസിക്കുന്നത്.
മോഹനൻ പുലർച്ചെ പൊള്ളാച്ചിയി ലേക്കു പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയിരുന്നു. ഇതിനുശേഷമാണ് വ്യാപാരസ്ഥാപനത്തിൽ തീപടർന്നത്.
നിമിഷനേരം കൊണ്ട് മുകൾനിലയിലേക്ക് തീപടർന്നതോടെ രാജലക്ഷ്മി അകത്ത് കുടുങ്ങി.
സമീപത്തെ ചായക്കടയിലുണ്ടായിരുന്ന ഷാജഹാൻ, ശിവാനന്ദൻ, അറുമുഖൻ, ദാസൻ, മുജീബ് എന്നിവരാണ് രാജലക്ഷ്മിയുടെ നിലവിളികേട്ട് ഓടിയെത്തിയത്. വീടിന്റെ സൺഷെയ്ഡിൽനിന്ന് കയർ നൽകിയാണ് രാജലക്ഷ്മിയെ താഴെയത്തിച്ചത്.
വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്നു ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന സാധനങ്ങൾ കത്തിനശിച്ചു.
ചിറ്റൂർ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പി.സതീഷ് കുമാർ, എഫ്ആർഒമാരായ വി.കൃഷ്ണ ണദാസ്, എം.സന്തോഷ്കുമാർ, ലിജു, രാജേഷ് എന്നിവരാണ് ഒരു മണിക്കൂറോളം ശ്രമിച്ച് തീ അണച്ചത്. വൈദ്യുതി ഷോർട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു കരുതുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]