കൊഴിഞ്ഞാമ്പാറ ∙ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിയായ കോളജ് പ്രഫസർ മരിച്ചു. മധുര ആണ്ടാൾപുരം അഗ്രിനി നഗർ സ്വദേശി ശിൽവരാജിന്റെ മകൻ ഡോ.
പ്രവീൺകുമാർ (41) ആണു മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ ഗവ.
ആശുപത്രിക്കു മുൻപിലായിരുന്നു അപകടം.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നു മടങ്ങുകയായിരുന്ന മധുര സ്വദേശികൾ സഞ്ചരിച്ച കാർ ചിറ്റൂരിൽ നിന്നു കോയമ്പത്തൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഉടൻതന്നെ നാട്ടുകാർ നാട്ടുകൽ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രവീൺ കുമാറിനെ രക്ഷിക്കാനായില്ല. ഒപ്പം യാത്ര ചെയ്ത ചെല്ലവേലു (33) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വർഷങ്ങളായി പിറന്നാൾദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താറുണ്ട് പ്രവീൺകുമാർ. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു.
കൊഴിഞ്ഞാമ്പാറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.
മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ടൂറിസം ആൻഡ് ഹോട്ടൽ മാനേജ്മെന്റ് വിഭാഗം മേധാവിയാണ് പ്രവീൺ കുമാർ. അമ്മ: രാജേശ്വരി.
ഭാര്യ: മധുമിത. മകൾ: സ്വാതികാശ്രീ.
സഹോദരി: കവിത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]