
വാണിയംകുളം ∙ പാലക്കാട് കുളപ്പുള്ളി പാതയിലൂടെ വ്യാഴാഴ്ച ദിവസങ്ങളിൽ വാണിയംകുളം ടൗൺ മറികടന്നു പോകാൻ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
കന്നുകാലിച്ചന്ത നടക്കുന്ന ദിവസം വാണിയംകുളം ടൗണിലെ കുരുക്കഴിക്കാൻ പൊലീസും ഏറെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ വാണിയംകുളം പഞ്ചായത്ത് മുതൽ അജപാമഠം വരെ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
യൂണിയൻ ഓഫിസിനു സമീപം നിർത്തിയിട്ട
കാറിൽ നിന്നു വലിയതോതിൽ പുക ഉയർന്നത് ഗതാഗതക്കുരുക്കിൽപെട്ട വാഹന യാത്രക്കാരെയും അൽപനേരത്തേക്കു പരിഭ്രാന്തിയിലാക്കി. പൊലീസുകാർക്ക് പുറമേ ചുമട്ടുതൊഴിലാളികളും, ഓട്ടോ ഡ്രൈവർമാരും എത്തിയാണ് ഗതാഗത തടസ്സം ഒഴിവാക്കുന്നത്.
രാവിലെ സ്കൂൾ ബസുകളും കുരുക്കിൽ പെടാറുണ്ട്. വാണിയംകുളം വല്ലപ്പുഴ റോഡ് കവല മുതൽ കോതകുറുശ്ശി റോഡ് കവല വരെയാണ് തിരക്ക് വർധിക്കുന്നത്.
ഇതിനിടയിലുള്ള ചെറുകാട്ടുപുലം റോഡ് ജംക്ഷനിലും വാഹനങ്ങൾ നിയന്ത്രിക്കാനായി പൊലീസിനു നിൽക്കേണ്ട അവസ്ഥയാണ്. ചന്തയിലേക്കു കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ പാലക്കാട് കുളപ്പുള്ളി പാതയിലെ അജപാമഠം മുതൽ മനിശ്ശേരി വരെയുള്ള പാതയോരത്താണു നിർത്തിയിടുന്നത്. ടൗണിലെ ഓട്ടോ തൊഴിലാളികൾക്കും സീബ്ര ലൈനിലൂടെ റോഡ് കുറുകെ കിടക്കുന്ന ആളുകൾക്കും ഇതു പ്രയാസമാണ്.
ടൗണിലെ നവീകരണ പ്രവൃത്തികൾ എല്ലാം പൂർത്തിയായിട്ടും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]