
പാലക്കാട് ∙ സ്റ്റേഡിയം സ്റ്റാൻഡിനു സമീപം യുവതിയുടെ കാൽ അഴുക്കുചാലിനു മുകളിലെ ഇരുമ്പു ഗ്രില്ലിൽ കുടുങ്ങി. കുന്നത്തൂർമേട് സ്വദേശി ബി.അഞ്ജനയുടെ കാലാണ് കുടുങ്ങിയത്.
ഗ്രില്ലിന്റെ കമ്പികൾ അകന്നു നിൽക്കുന്ന നിലയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അപകടം.
പാലക്കാട് അഗ്നിരക്ഷാ സേനയെത്തി ഗ്രിൽ മുറിച്ചു മാറ്റിയാണു അഞ്ജനയുടെ കാൽ പുറത്തെടുത്തത്.കാലിനു പരുക്കുള്ള ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നഗരത്തിലെ പലയിടത്തും അഴുക്കുചാലിന്റെ ഇരുമ്പു സ്ലാബുകളുടെ ഗ്രില്ലുകൾ ഇളകിക്കിടക്കുകയാണെന്നു പരാതിയുണ്ട്.
ഇവ നീക്കി പുതിയതു സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ അധികൃതർക്കു നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണു വ്യാപാരികളുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]