ആലത്തൂർ∙ സ്വാതി ജംക്ഷനിൽ അടിപ്പാത നിർമിക്കുന്നതിനു വേണ്ടി വാനൂരിൽ ദേശീയപാത പൊളിച്ചു തുടങ്ങി. ഇതിനായി ഗതാഗതം ഒരു ട്രാക്കിലൂടെ ക്രമീകരിച്ചു.
തൃശൂർ–പാലക്കാട് ട്രാക്കിലാണു പണി തുടങ്ങിയത്. സർവീസ് റോഡ് നിർമാണം പൂർത്തിയാക്കാതെ ദേശീയപാത പൊളിച്ചതു ജനങ്ങളെ ദുരിതത്തിലാക്കി.പണി പൂർത്തിയാക്കാത്ത സർവീസ് റോഡിലൂടെ ഇരുചക്രവാഹനങ്ങൾ പോലും പോകാൻ പ്രയാസമാണ്.
വാനൂർ പ്രദേശം ഇതോടെ ടൗണിൽ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലായി.
ടൗണിലെത്തേണ്ടവർ സ്വാതി ജംക്ഷൻ വഴി ചുറ്റി പോകേണ്ട സ്ഥിതിയാണ്.
വാനൂർ ആയുർക്കുളത്തു തോടിനു വേണ്ടിയുള്ള ബണ്ടിനും ദേശീയപാതയ്ക്കും ഇടയിൽ വിടവുണ്ട്.
ഇതു മണ്ണിട്ടാണു നിറച്ചിരുന്നത്. ഗതാഗതം ഒറ്റവരിയിലൂടെ ക്രമീകരിച്ചതോടെ ഇവിടെ അപകട
സാധ്യത വർധിച്ചു. സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും പരിഹരിക്കേണ്ടതുണ്ട്.
ഈ പ്രദേശത്തു വെളിച്ചമില്ലാത്തതും അപകട ഭീഷണി വർധിപ്പിക്കുന്നുണ്ട്.
തൃശൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമാണു റോഡ് പൊളിച്ചിട്ടിരിക്കുന്നതു കാണാൻ കഴിയുക.
അവിടെ നിന്നു വാഹനങ്ങൾ പാലക്കാട്–തൃശൂർ ട്രാക്കിലേക്കു മാറേണ്ടി വരുന്നു. ദേശീയപാത പൊളിച്ചിട്ടിരിക്കുന്ന ഭാഗത്ത് അര കിലോമീറ്ററിനു മുൻപായി മുന്നറിയിപ്പു നൽകാൻ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം ഷാഹിദ് ആലത്തൂർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]