പാലക്കാട് ∙ നെന്മാറ ഇരട്ടക്കൊലപാതകം ഉൾപ്പെടെ 3 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര കോടതി വളപ്പിൽ ഭീഷണി മുഴക്കി. ‘എന്റെ കുടുംബത്തെ നശിപ്പിച്ചവനെ ഞാൻ തുലയ്ക്കും, എന്റെ ജീവിതം നശിപ്പിച്ചു, അത് ആരാണെന്ന് അറിഞ്ഞാൽ അവരെ ഇല്ലാതാക്കും’ – ഇങ്ങനെയായിരുന്നു ഭീഷണി.നെന്മാറ തിരുത്തംപാടം ബോയൻ കോളനിയിൽ വീട്ടമ്മ സജിതയെ (35) കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കായി പാലക്കാട് അഡീഷനൽ ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്കു കൊണ്ടുപോകുമ്പോഴായിരുന്നു പ്രതി ചെന്താമരയുടെ ഭീഷണി.
2019 ഓഗസ്റ്റ് 31നാണു സജിതയെ കൊലപ്പെടുത്തിയത്.
ഈ കേസിൽ അഡീഷനൽ ജില്ലാ കോടതി (4) ജഡ്ജി കെന്നത്ത് ജോർജ് മുൻപാകെ പ്രതിയുടെ ഭാര്യയെ ഇന്നലെ സാക്ഷിയായി വിസ്തരിച്ചിരുന്നു. കൊലയ്ക്കുപയോഗിച്ച ആയുധം വീട്ടിലുണ്ടായിരുന്നതാണെന്നും ചെന്താമര മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായും ഇവർ മൊഴി നൽകി. പ്രതിയുടെ വസ്ത്രവും ഇവർ തിരിച്ചറിഞ്ഞു.സജിത വധക്കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണു ചെന്താമര ഈ വർഷം ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്.
കേസിൽ കൊല്ലപ്പെട്ട
ദമ്പതികളുടെ മകളടക്കം 34 സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. പ്രതിയുടെ സഹോദരനെയും വിസ്തരിച്ചിരുന്നു.
സെപ്റ്റംബർ 2 വരെ സാക്ഷിവിസ്താരം തുടരും. ഇരട്ടക്കൊലപാതക കേസിൽ പിടിയിലായപ്പോഴും പ്രതി കൊലവിളി നടത്തിയിരുന്നു.ചെന്താമരയുടെ ഭീഷണി കോടതിയുടെ ശ്രദ്ധയിൽപെടുത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.
സജിത വധക്കേസിൽ വിധി വരുന്നതോടൊപ്പം നെന്മാറ ഇരട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കാനും ആലോചനയുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]