
മണ്ണാർക്കാട് ∙ കുമരംപുത്തൂർ പഞ്ചായത്തിലെ ചങ്ങലീരി വെണ്ടാംകുർശ്ശിയിലെ പാണ്ടംകുളം നവീകരിക്കുന്നു. എൻആർഇജിഎസിൽ ഉൾപ്പെടുത്തി 54 ലക്ഷം രൂപ ചെലവിലാണ് നവീകരിക്കുന്നത്.
വെണ്ടാംകുർശ്ശിയിലെ പുരാതന കുളമാണിത്. ഒരേക്കറോളം വിസ്തൃതിയുള്ള കുളം നാശത്തിന്റെ വക്കിലാണ്. ചെളി നിറഞ്ഞും കാട് മൂടിയും കുളം ഉപയോഗശൂന്യമായി.
കാർഷികവൃത്തിക്കും പ്രദേശത്തെ ശുദ്ധജലക്ഷാമിത്തിനും കുളം ഉപയോഗിക്കാനാവും.
പ്രദേശത്തുകാർക്ക് കുളിക്കാനും നീന്തൽ പഠിക്കാനും കഴിയുന്ന വിധത്തിൽ പുനരുദ്ധരിക്കാനാണ് പദ്ധതി. പാർശ്വഭിത്തി ഇല്ലാത്തതിനാൽ വശങ്ങളെല്ലാം ഇടിഞ്ഞു പൊളിഞ്ഞാണു കിടക്കുന്നത്.
പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതോടൊപ്പം കുളത്തിനു ചുറ്റും നടപ്പാതയുമൊരുക്കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തഗം മുസ്തഫ വറോടൻ മുൻകൈ എടുത്താണ് കുളം നവീകരണത്തിന് വഴിതെളിഞ്ഞതെന്ന് പഞ്ചായത്തംഗം സിദ്ദീഖ് മല്ലിയിൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]