
ആലത്തൂർ∙ നെല്ലറയെ തൃശൂരുമായി ബന്ധിപ്പിക്കുന്നതാണു കഴനി ചുങ്കം – പഴമ്പാലക്കോട് പാത. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള ഈ പാത തരൂർ, ചേലക്കര നിയോജക മണ്ഡലങ്ങളുമായും അതിർത്തി പങ്കിടുന്നുണ്ട്.
കാവശ്ശേരി, തരൂർ പഞ്ചായത്തുകളിലൂടെയാണ് ഇതു കടന്നുപോകുന്നത്. നെൽവയലുകളുടെ ഹൃദയത്തിലൂടെ നീളുന്ന ഈ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.2016 മുതൽ ഇതിനു വേണ്ടി ജനകീയ സമരങ്ങൾ തുടരുമ്പോഴും റോഡിലെ കുഴികളിൽ വീണു പരുക്കേൽക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.
തരൂർ മുതൽ പഴമ്പാലക്കോട് വരെയാണു കൂടുതൽ കുഴികൾ.
തരൂർ നെല്ലുകുത്താൻകളം റോഡിലെ കുഴിയിൽ വീണു സ്കൂട്ടർ യാത്രികനു പരുക്കേറ്റതാണ് ഒടുവിലത്തെ സംഭവം. പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലെ ജീവനക്കാരനായ അബുൽ ഹസൻ ജോലി കഴിഞ്ഞു കാവശ്ശേരി ചുണ്ടക്കാടുള്ള വീട്ടിലേക്കു വന്നതാണ്.
നെല്ലുകുത്താൻകളത്തിലെ വെള്ളം നിറഞ്ഞ കുഴിയിൽ സ്കൂട്ടർ വീണു പരുക്കേൽക്കുകയായിരുന്നു. കാലിലെ ലിഗ്മെന്റിനു പറ്റിയ പരുക്കിനു ശസ്ത്രക്രിയ വേണമെന്നാണു ഡോക്ടർ നിർദേശിച്ചിരിക്കുന്നത്.തരൂർ ഭാഗത്ത് ഈ റോഡിനു വീതി കുറവാണ്.
ഒരു ഭാഗത്തു ടാർ ഇളകി നീളത്തിലുള്ള കുഴിയാണു രൂപപ്പെട്ടിരിക്കുന്നത്.
എതിരെ വന്ന വാഹനത്തിനു വഴി കൊടുക്കുമ്പോഴാണ് അബുൽ ഹസൻ അപകടത്തിൽപെട്ടത്. പഴമ്പാലക്കോട് സ്കൂളിനു മുൻഭാഗത്തു ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണു ഭാര്യയ്ക്കു പരുക്കേറ്റതു രണ്ടാഴ്ച മുൻപാണ്.കല്ലും മണ്ണുമിട്ടു കുഴി അടയ്ക്കാറാണു പതിവ്.
ക്വാറി അവശിഷ്ടങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ കനത്ത മഴയിൽ ഇതെല്ലാം ഒലിച്ചു പോകും.
വാവുള്ള്യാപുരം മുതൽ തോട്ടുംപള്ള വരെയുള്ള ഭാഗത്തും കുഴി അപകടഭീഷണിയാണ്.കാവശ്ശേരി കഴനി ചുങ്കം മുതൽ പഴമ്പാലക്കോട് തോട്ടുംപള്ള വരെ 8.7 കിലോമീറ്ററാണു പാതയുടെ നീളം. 2016ൽ അന്നത്തെ മന്ത്രി എ.കെ.ബാലൻ പ്രതിനിധിയായ തരൂർ മണ്ഡലത്തിലെ ഈ പാത നന്നാക്കുന്നതിനു കിഫ്ബിയിൽ നിന്ന് 32 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാൽ, നിബന്ധന പ്രകാരമുള്ള വീതി പലയിടങ്ങളിലും ഇല്ലാതിരുന്നതിനാൽ കിഫ്ബി പിന്മാറുകയായിരുന്നു.
നിലവിൽ എംഎൽഎ ഫണ്ടിൽ നിന്നും പ്ലാൻ ഫണ്ടിൽ നിന്നുമായി 9 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചെങ്കിലും തടസ്സങ്ങൾ അവസാനിക്കുന്നില്ല.
ജലജീവൻ മിഷൻ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനു വേണ്ടി കൈമാറിയ പാതയാണിത്. മിഷന്റെ പണി പൂർത്തിയായി റോഡ് തിരിച്ചേൽപിച്ചാൽ മാത്രമേ ടെൻഡർ വിളിക്കാൻ സാധിക്കൂ.രണ്ടു റീച്ചുകളിലായാണു പണി നടക്കുന്നത്.
ഇതിൽ ആദ്യത്തെ റീച്ചിൽ പൈപ്പ് ലൈൻ സ്ഥാപിച്ചുകഴിഞ്ഞു.
റോഡ് പൂർവസ്ഥിതിയാക്കി ജലജീവൻ മിഷൻ പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം ഈ റീച്ചിന്റെ ടെൻഡർ വിളിക്കാനാകുമെന്നാണു പ്രതീക്ഷ.
എന്നാൽ, രണ്ടാമത്തെ റീച്ചിന്റെ പൈപ്പ് ലൈൻ സ്ഥാപിക്കൽ ജോലി ആരംഭിച്ചിട്ടില്ല.കഴിഞ്ഞ 3 ദശാബ്ദമായി തരൂർ പഴമ്പാലക്കോട് റീച്ചിൽ ടാറിങ് നടന്നിട്ടില്ലെന്നാണു സമരസമിതിയുടെ ആരോപണം. ഈ ദുരവസ്ഥയുടെ ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനും ജനപ്രതിനിധികൾക്കുമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]