
വാണിയംകുളം ∙ പാലക്കാട്– കുളപ്പുള്ളി പാതയിൽ ഓട്ടോയും മിനിലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗി മരിച്ചു. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് (64) മരിച്ചത്.
ഞായറാഴ്ച രാത്രി 12നായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു ഡയാലിസിസ് കഴിഞ്ഞ ശേഷം മായന്നൂരിലെ വീട്ടിലേക്കു പോകുന്നതിനിടെ എതിരെ വന്ന തമിഴ്നാട് റജിസ്ട്രേഷനുള്ള ലോറി ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ വാണിയംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന പത്മാവതിയുടെ മക്കളായ പ്രസീജ, ജിഷ, മരുമകൻ അയ്യപ്പദാസ് എന്നിവർക്കും പരുക്കേറ്റു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]