
മണ്ണാർക്കാട് ∙ നിപ്പ സ്ഥിരീകരിച്ച ചങ്ങലീരി സ്വദേശിയായ 57 വയസ്സുകാരന്റെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് മണ്ണാർക്കാട് നിയോജക മണ്ഡലം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീം അംഗങ്ങൾ. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പൂർണമായും പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് കൽക്കണ്ടി ഹോളിട്രിനിറ്റി ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്.
അഗളി ഹെൽത്ത് സൂപ്പർവൈസർ ടോംസ് വർഗീസ്, കുമരംപുത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ പി.സുനിൽ,ന്യൂട്രീഷ്യനിസ്റ്റ് വി.മുർഷിദ്, കാഞ്ഞിരപ്പുഴ ഫെറോന പള്ളി വികാരിഫാദർ ബിജു കല്ലിങ്കിൽ, നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ.ഷമീർ പഴേരി, ജില്ലാ വൈറ്റ്ഗാർഡ് വൈസ് ക്യാപ്റ്റൻ ഹാരിസ് കോൽപ്പാടം, മണ്ഡലം വൈസ് ക്യാപ്റ്റൻ ഷമീർ, മണ്ണാർക്കാട് മുനിസിപ്പൽ ക്യാപ്റ്റൻ നസീം പള്ളത്ത്, വൈറ്റ്ഗാർഡ് അംഗങ്ങളായ യു.പി.നിഷാദ്, ഷനോജ് കല്ലടി എന്നിവർ നേതൃത്വം നൽകി.കോവിഡ് കാലത്ത് പാലക്കാട് ജില്ലയിൽ ജാതിമത ഭേദമെന്യേ 250ൽ അധികം സംസ്കാര ചടങ്ങുകൾക്കു നേതൃത്വം നൽകിയവരാണു മണ്ണാർക്കാട് വൈറ്റ്ഗാർഡ് ടീം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]