
അട്ടപ്പാടി ചുരത്തിൽ 20 അടി ഉയരത്തിൽ നിന്ന് പാറ വീണു; വൻ അപകടം ഒഴിവായി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മണ്ണാർക്കാട് ∙ കമത്ത മഴയിൽ അട്ടപ്പാടി ചുരത്തിൽ വലിയ പാറ വീണു ഗതാഗതം മുടങ്ങി. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഒൻപതാം വളവിൽ ഇരുപത് അടി ഉയരത്തിൽ നിന്ന് റോഡിലേക്ക് പാറ വീണത്. വാഹനങ്ങൾക്കു മുകളിൽ വീഴാതിരുന്നാതിനാൽ വലിയ അപകടം ഒഴിവായി. പാറ വീണതോടെ അട്ടപ്പായിലേക്കുള്ള ഗതാഗതം നിലച്ചു. പത്താം വളവിനപ്പുറം മന്തംപൊട്ടിയിൽ മരവും റോഡിലേക്ക് വീണിട്ടുണ്ട്. മണ്ണാർക്കാട് നിന്നും അട്ടപ്പാടിയിൽ നിന്നും അഗ്നിരക്ഷാസേന ചുരത്തിലേക്ക് പുറപ്പെട്ടു. പാറയും മരവും നീക്കിയ ശേഷമേ ഗതാഗതം പുനസ്ഥാപിക്കാനാവൂ.