തൃത്താല ∙ വേനലടുക്കും മുൻപു തന്നെ പുൽക്കാടുകൾക്ക് അഗ്നിബാധ പാതിവായി. ഭാരതപ്പുഴയിലുള്ള പുൽക്കാടുകൾക്കുണ്ടാകുന്ന തീപിടുത്തം ജൈവ സന്തുലിതാവസ്ഥയ്ക്കു നാശം വരുത്തുന്ന അവസ്ഥയിലായിരിക്കുകയാണ്.
തൃത്താല മേഖലയിൽ ദേശാടനപ്പക്ഷികളും അപൂർവങ്ങളായ പക്ഷിയിനങ്ങളും കൂടുതലായുള്ള ഭാഗമാണു വെള്ളിയാങ്കല്ലും പരിസരപ്രദേശങ്ങളും. പുൽക്കാടുകൾ നിറഞ്ഞ തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ വീണ്ടും തീപിടിത്തമുണ്ടായി.
ഇന്നലെ വൈകിട്ട് നാലോടെ ഉണ്ടായ തീപിടിത്തത്തിൽ വെള്ളിയാങ്കല്ല് പാലത്തിനു സമീപത്തെ പുഴയിലെ പുൽക്കാടുകൾ അടങ്ങിയ പ്രദേശമാണു കത്തിനശിച്ചത്. ഒരു മാസത്തിനിടയിൽ നാലാം തവണയാണു പുഴയിൽ തീ പടരുന്നത്.
ഭാരതപ്പുഴയിൽ പുൽക്കാടിനകത്തെ ഒട്ടേറെ പക്ഷികൾ ഉൾപ്പടെയുള്ള ജീവജാലങ്ങൾ അഗ്നിക്കിരയാവുന്നതു പതിവാകുന്നു. പുഴയിലെ പുൽക്കാടുകൾക്കു സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണു നിഗമനം.
പുഴയിലെ ചെറിയ തുരുത്തുകളിലും പുൽക്കാടുകൾ കത്തിനശിച്ചിട്ടുണ്ട്. നദിയുടെ വശങ്ങളിലും തുരുത്തുകളിലെയും പക്ഷികളും ജന്തുജാലങ്ങളുമെല്ലാം അഗ്നിക്കിരയായിട്ടുണ്ട്.
പുഴയിലെത്തുന്ന ആളുകളുടെ സംഘമാണു തുടർച്ചയായി അഗ്നിബാധയ്ക്കു പിന്നിലെന്നു നാട്ടുകാർ പറയുന്നത്. വിവിധയിനം പക്ഷികളുടെയും ജന്തുക്കളുടെയുമെല്ലാം ജീവനും ആവാസ വ്യവസ്ഥയുമാണ് ഓരോ തീപിടിത്തത്തിലും വെന്തു വെണ്ണീറാവുന്നതെന്നാണു പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

