വടക്കഞ്ചേരി ∙ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പുതുക്കോട് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. ആകെയുള്ള 16 സീറ്റിൽ 10 സീറ്റ് യുഡിഎഫ് നേടി.
എൽഡിഎഫ് 5 സീറ്റിലൊതുങ്ങി. ബിജെപി ഒരു സീറ്റ് പിടിച്ചെടുത്തു.
പുതുക്കോട് പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.കെ.രാജേന്ദ്രൻ അഞ്ചാം വാർഡിൽ പരാജയപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഉദയൻ 12–ാം വാർഡിൽ നിന്നും ഭാര്യ ജിഷ ഉദയൻ 11–ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
വടക്കഞ്ചേരിയിൽ ആകെയുള്ള 22 വാർഡിൽ എൽഡിഎഫും യുഡിഎഫും 9 വീതം നേടി. ബിജെപി 3 സീറ്റിൽ അട്ടിമറി വിജയം നേടി.
ചെറുകണ്ണമ്പ്ര, വളളിയോട്, പരുവാശ്ശേരി വാർഡുകളാണ് ബിജെപി പിടിച്ചെടുത്തത്.
സിപിഎം മുൻ പഞ്ചായത്ത് അംഗം സി.പ്രസാദ് വടക്കഞ്ചേരി പ്രധാനിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 182 വോട്ടിന് വിജയിച്ചു. കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും ഇവിടെ സ്ഥാനാർഥികൾ ഉണ്ടായിരുന്നു.
വടക്കഞ്ചേരി പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ഇക്കുറി സ്വതന്ത്രൻ തീരുമാനിക്കും. ബിജെപിയുടെ നിലപാടും നിർണായകമാകും.
1991 ലാണ് യുഡിഎഫ് മുൻപ് പഞ്ചായത്ത് ഭരിച്ചത്. സിപിഎം ലോക്കൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് മത്സരിച്ച കെ.പ്രഭാകൻ തോറ്റതും ബിജെപി ഇവിടെ വിജയിച്ചതും സിപിഎമ്മിന് തിരിച്ചടിയായി.
സിപിഎം മുൻ ഏരിയ സെക്രട്ടറിയും പത്തു വർഷം കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.ബാലൻ കിഴക്കഞ്ചേരി ഏഴാം വാർഡ് പറശ്ശേരിയിലും മുൻ വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി.ഗംഗാധരൻ വടക്കഞ്ചേരി മൂന്നാം വാർഡിലും യുഡിഎഫ് പിന്തുണയോടെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടത് യുഡിഎഫിന് തിരിച്ചടിയായി.
കിഴക്കഞ്ചേരിയിൽ ഒറ്റ സീറ്റുപോലും യുഡിഎഫിന് കിട്ടില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി വി.ഓമനക്കുട്ടൻ അവകാശപ്പെട്ടെങ്കിലും മൂന്നിൽ നിന്ന് 7 സീറ്റ് യുഡിഎഫ് നേടി.
എൽഡിഎഫ് 17 സീറ്റോടെ ഭരണം നിലനിർത്തി. ബിജെപിക്ക് ഇക്കുറിയും അക്കൗണ്ട് തുറക്കാനായില്ല.
കണ്ണമ്പ്ര പഞ്ചായത്തിൽ ഒറ്റ സീറ്റുപോലും നേടാനാവാതെ യുഡിഎഫ് സമ്പൂർണ തോൽവി ഏറ്റുവാങ്ങി.
കഴിഞ്ഞ ഭരണസമിതിയിലെ ഒരാൾക്കു മാത്രമാണ് കണ്ണമ്പ്രയിൽ ഇക്കുറി സിപിഎം സീറ്റ് നൽകിയത്. പഞ്ചായത്ത് അംഗമായിരുന്ന കെ.അബ്ദുൽ ഷുക്കൂർ 82 വോട്ട് ഭൂരിപക്ഷത്തിൽ വീണ്ടും വിജയിച്ചു.
വടക്കഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡ് കാളാംകുളത്ത് യുഡിഎഫ് കേരള കോൺഗ്രസിന് നൽകിയ സീറ്റിൽ കോൺഗ്രസ് വിമതൻ മത്സരിച്ചതോടെ സിപിഎമ്മിലെ സനേഷ് കുമാർ വിജയിച്ചു. പഞ്ചായത്ത് ഭരണം പിടിക്കാൻ സിപിഎമ്മും കച്ചമുറുക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

