തിരുവേഗപ്പുറ ∙ സിസിടിവി ക്യാമറകള്‍ അഴിച്ചു മാറ്റിയും ഹാര്‍ഡ് ഡിസ്കുകള്‍ കടത്തിയുമുള്ള മോഷണ രീതിയില്‍ ഞെട്ടി തിരുവേഗപ്പുറ നിവാസികള്‍. പഞ്ചായത്തില്‍ ഒരാഴ്ചയ്ക്കിടെ നാലു സ്ഥലങ്ങളിലാണ് മോഷണം നടന്നത്.
നാലു സംഭവങ്ങളിലും സിസിടിവി ക്യാമറകള്‍ അഴിച്ചു മാറ്റി ഹാര്‍ഡ് ഡിസ്കുകള്‍ കടത്തിയ ശേഷമാണു കവര്‍ച്ച നടത്തിയിരിക്കുന്നത്.കൈപ്പുറം ചിനവതിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഓഫിസ് കുത്തിത്തുറന്നു കഴിഞ്ഞ ദിവസം 3000 രൂപ കവര്‍ന്നിരുന്നു. ക്ഷേത്രത്തിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്കും കടത്തിയ ശേഷമാണു കവര്‍ച്ച നടത്തിയിട്ടുള്ളത്.
അടുത്ത ദിവസമാണ് വെസ്റ്റ് കൈപ്പുറത്തെ നൂറാനിയ്യ ജുമാ മസ്ജ്ദിനു സമീപത്തെ തെങ്ങിന് തോപ്പില്‍ നിന്ന് മോട്ടര്‍ കവര്‍ന്നത്. മൂന്നു എച്ച്പിയുടെ മോട്ടറാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്.
തൊട്ടടുത്ത ദിവസമാണു നരിപ്പറമ്പ് ഗവ.
യുപി സ്കൂളിലും തിരുവേഗപ്പുറയിലെ പെട്രോള്‍ പമ്പിലും കവര്‍ച്ച നടത്തിയത്. നരിപ്പറമ്പ് യുപി സ്കൂളില്‍ നിന്ന് എണ്ണായിരത്തോളം രൂപയും പെട്രോള്‍ പമ്പില്‍ നിന്ന് 1000 രൂപയുമാണ് നഷ്ടമായത്.
സ്കൂളിനു സമീപത്തെ പെട്രോള്‍ പമ്പ് ഓഫിസിലും പരിസരത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്കും കടത്തിയ ശേഷമാണു മോഷ്ടാക്കള്‍ രണ്ടിടത്തും മോഷണം നടത്തിയിരിക്കുന്നത്. ചിനവതിക്കാവ് ക്ഷേത്രത്തിലെ മോഷണ രീതിയെ കുറിച്ചു അറിഞ്ഞതിനാല്‍ പെട്രോള്‍ പമ്പിലെ ഓഫിസ് മുറിയില്‍ കൂടതുല്‍ പണം സൂക്ഷിച്ചില്ലെന്നും അതിനാൽ വലിയ നഷ്ടമുണ്ടായില്ലെന്നും പെട്രോള്‍ പമ്പ് ഉടമ പറഞ്ഞു.
കള്ളന്മാരുടെ സംഘം തന്നെ തിരുവേഗപ്പുറയിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുന്നുണ്ടെന്നാണ് സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.ഒരാഴ്ചക്കിടെ നാലു സ്ഥലങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളിലായി കവര്‍ച്ച നടന്നത് എന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.
വ്യാപാര മേഖലയായ വിളത്തൂരിലും തിരുവേഗപ്പുറ ടൗണിലും ഭീതിയോടെയാണു ജനം കഴിയുന്നത്. നേരത്തെ സ്ഥലവും പരിസരവും നിരീക്ഷിച്ചു രാത്രി എത്തി മോഷണം നടത്തുന്ന സംഘമാണെന്നാണു ഈ സംഭവങ്ങളില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. മോഷണം നടത്താന്‍ എത്തുന്നതിനു മുന്‍പേ പ്രദേശത്തെ സിസിടിവി ക്യാമറകള്‍ അഴിച്ചു മാറ്റുന്നതാണ് രീതി.
തുടര്‍ന്ന് വീതില്‍ കുത്തിത്തുറന്നു ഹാര്‍ഡ് ഡിസ്കുകളും കൊണ്ടു പോകും. സംഘമായി വന്നാണ് മോഷണം നടത്തുന്നതെന്നാണ് പൊലീസ് അനുമാനം. സിസിടിവി ക്യാമറകളും ഹാര്‍ഡ് ഡിസ്കുകളും അഴിച്ചു മാറ്റി കവര്‍ച്ച നടത്തുന്നതിനാൽ തുമ്പില്ലാതെ പൊലീസും വലയുന്നു.
തിരുവേഗപ്പുറയിലും പരിസരങ്ങളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന മോഷണ സംഭവങ്ങളില്‍ ശക്തമായ അന്വേഷണം നടത്തി പ്രതികളെ പുറത്തു കൊണ്ടു വരണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

