കുഴൽമന്ദം∙ ദേശീയപാത കുഴൽമന്ദം ജംക്ഷനിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമായി മാറുന്നതിനു പുറമേ യാത്രികർക്കു താൽക്കാലികമായി ബസ് കാത്തിരിപ്പു കേന്ദ്രമില്ലാതെ വെയിലത്തും മഴയത്തും ബസ് കാത്തു നിൽക്കേണ്ടി വരുന്നതും ദുരിതമാവുന്നു. മേൽപാലം നിർമാണത്തോടെ തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും പാലക്കാട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും പൊളിച്ചു മാറ്റിയിരുന്നു.
പണി പൂർത്തിയായ ശേഷമേ കാത്തിരിപ്പു കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കുകയുള്ളൂ എന്നാണു ദേശീയപാത അതോറിറ്റിയുടെ നിലപാട്. എന്നാൽ, താൽക്കാലികമായി വെയിലും മഴയും കൊള്ളാതിരിക്കാൻ ഒരു ഷെഡ് എങ്കിലും നിർമിച്ചു നൽകിക്കൂടെ എന്നാണു യാത്രക്കാരുടെ ചോദ്യം. കുഴൽമന്ദം പൊലീസ് സ്റ്റേഷന്റെ മുൻവശത്തുള്ള സർവീസ് റോഡ് മുതൽ പടലോടുമേട് വരെയുള്ള സർവീസ് റോഡ് കഴിഞ്ഞ ദിവസം ടാർ ചെയ്തിട്ടുണ്ട്. ഇതുമൂലം പൊടിശല്യം കുറഞ്ഞിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]