കോട്ടായി∙ പഞ്ചായത്ത് ബസ് സ്റ്റാൻഡ് നിർമാണവുമായി ബന്ധപ്പെട്ട അപ്രോച്ച് റോഡിന്റെ പണി തുടങ്ങാൻ നടപടി വേണം എന്ന ആവശ്യം ശക്തം.
മലമ്പുഴ കനാൽ നൂറു മീറ്ററോളം കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ചുള്ള സൈഫൺ നിർമാണം പൂർത്തിയായി. കനാലിന്റെ ഇരുഭാഗത്തെയും റോഡിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ബസ് സ്റ്റാൻഡിന്റെ ഒന്നാംഘട്ടം പണി പൂർത്തിയാകും. കനാലിലെ കോൺക്രീറ്റ് സ്ലാബിനൊപ്പം റോഡിന്റെ നിർമാണമാണ് ഇനി നടക്കാനുള്ളത്.
പദ്ധതിയുടെ പണി പൂർത്തിയാകുന്നതോടെ കനാലും ഗവ.ഹയർ സെക്കൻഡറി സ്കൂൾ റോഡും ഹൈസ്കൂൾ റോഡുമായി ബന്ധിപ്പിക്കും.
ജലസേചനത്തിനു തടസ്സം വരാത്ത വിധത്തിലാണു കനാൽ സ്ലാബിട്ട് മൂടിയത്. ഒരേസമയം പത്തോളം ബസുകൾ പാർക്ക് ചെയ്യാവുന്ന വിധത്തിലാണു സ്ഥലം ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമിച്ചിട്ടുള്ളത്.
ഒട്ടേറെ യാത്രക്കാർക്കും യാത്രാ സൗകര്യം ലഭിക്കും.
കോട്ടായി ജംക്ഷനിലെ യാത്രക്കാരുടെ തിരക്കും ഗതാഗതതടസ്സവും ഒഴിവാക്കാൻ കഴിയുന്നതാണു പദ്ധതി. പി.പി.സുമോദ് എംഎൽഎയുടെ പ്രത്യേക താൽപര്യത്തിൽ സംസ്ഥാന സർക്കാർ ബജറ്റിൽ ഒരു കോടി രൂപയാണു പദ്ധതിക്കു ഫണ്ട് അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]