ചെർപ്പുളശ്ശേരി ∙ കഥകളി മേളാചാര്യന്മായിരുന്ന മൂത്തമന കേശവൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ, കോട്ടയ്ക്കൽ കുട്ടൻമാരാർ, കലാമണ്ഡലം അച്യുണ്ണിപ്പൊതുവാൾ, പല്ലശ്ശന ചന്ദ്രമന്നാടിയാർ എന്നിവരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ കഥകളി മേളാചാര്യ പുരസ്കാരം (25,000 രൂപ) തായമ്പകാചാര്യൻ കല്ലൂർ രാമൻകുട്ടിമാരാർക്കു മദ്ദളവിദ്വാൻ ചെർപ്പുളശ്ശേരി ശിവൻ സമ്മാനിച്ചു.
കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ നടന്ന കഥകളി മേളാചാര്യ ട്രസ്റ്റ് വാർഷികവും പുരസ്കാര സമർപ്പണവും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ ഉദ്ഘാടനം ചെയ്തു.
മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ അധ്യക്ഷനായി. കിള്ളിമംഗലം കുഞ്ചുവാസുദേവൻ നമ്പൂതിരി ആചാര്യന്മാരെ അനുസ്മരിച്ചു.
ചെർപ്പുളശ്ശേരി ശിവൻ, ഇരിങ്ങപ്പുറം ബാബു, കലാമണ്ഡലം കഥകളി ഡീൻ കെ.ബി.രാജ്ആനന്ദ്, കഥകളി മേളാചാര്യ ട്രസ്റ്റ് സെക്രട്ടറി കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ, നഗരസഭാംഗം കെ.എം.ഇസ്ഹാഖ്, കലാനിലയം കുഞ്ചുണ്ണി, കരിയന്നൂർ നാരായണൻ നമ്പൂതിരിപ്പാട്, കല്ലൂർ രാമൻകുട്ടിമാരാർ, കലാമണ്ഡലം ശിവദാസൻ, വെള്ളിനേഴി ആനന്ദ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]