ഷൊർണൂർ ∙ ശ്രീകൃഷ്ണ ജയന്തി നാളിൽ ക്ഷേത്രങ്ങളിൽ ഭക്തിഗാനങ്ങളാൽ സംഗീതാർച്ചന ഒരുക്കുകയാണ് ഒരു അധ്യാപിക. വാണിയംകുളം പനയൂർ സ്വദേശിനി ലതാ ബിജുവാണ് വിവിധ ക്ഷേത്രങ്ങൾക്കായി കൃഷ്ണഭക്തിഗാനങ്ങൾ ആലപിച്ചു സമർപ്പിക്കുന്നത്.5 വർഷം മുൻപാണു സ്വന്തമായി ആലപിച്ച ഒരു ഭക്തിഗാനം ആൽബമായി പുറത്തിറക്കിയത്.
പിന്നീട് എല്ലാ വർഷവും മുടങ്ങാതെ പുതിയ ഭക്തിഗാനങ്ങൾ പുറത്തിറക്കുന്നു.
ആറാം ക്ലാസിൽ വച്ചാണു ലത സംഗീതത്തിന്റെ ബാലപാഠങ്ങളിലേക്കു കാലെടുത്തുവയ്ക്കുന്നത്. ലക്കിടി തങ്കം നങ്ങ്യാരമ്മയ്ക്ക് ആദ്യ ഗുരുദക്ഷിണ വച്ചു.
ഇപ്പോൾ ഡോ. വെള്ളിനേഴി സുബ്രഹ്മണ്യത്തിനു കീഴിലാണു തുടർപഠനം.
ദീർഘകാലം സ്കൂൾ അധ്യാപികയായി സേവനമനുഷ്ഠിച്ച് സ്വമേധയാ സർവീസിൽ നിന്നു വിരമിച്ചു. ഇപ്പോൾ കോളജ് അധ്യാപികയായി പ്രവർത്തിക്കുന്നതിനൊപ്പം ക്ലിനിക്കൽ സൈക്കോളജിസ്റ്റായി കൗൺസലിങ് മേഖലയിലും സജീവസാന്നിധ്യമാണ്.
വള്ളുവനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന കച്ചേരികളിലും പങ്കെടുക്കുന്നു.
ഇടവേളകൾ ഉപയോഗപ്പെടുത്തി ഇപ്പോൾ വയലിൻ കൂടി അഭ്യസിക്കാനുള്ള ശ്രമത്തിലാണു ലത.ഈ വർഷം പുറത്തിറക്കിയ കണ്ണനെ കാണാൻ എന്ന ഭക്തിഗാന ആൽബം ഉള്ളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കാണു സമർപ്പിച്ചത്. ആൽബത്തിൽ ലതയുടെ മകൻ പ്രണവ് ബിജുവും ഗുരുനാഥൻ സുബ്രഹ്മണ്യന്റെ മകൾ ഭവപ്രിയയുമാണു വേഷമിട്ടിട്ടുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]