പട്ടാമ്പിയിൽ ഗതാഗത നിയന്ത്രണം:
പട്ടാമ്പി ∙ നിള ആശുപത്രി ഷൊർണൂർ ഐപിടി റോഡ് നവീകരണത്തിന്റെ ഭാഗമായി മേലേ പട്ടാമ്പി കൽപക കൂൾ സിറ്റി മുതൽ മേലേ പട്ടാമ്പി സിഗ്നൽ ജംക്ഷൻ വരെ ടാറിങ് നടക്കുന്നതിനാൽ ഇന്നു വൈകിട്ട് 7 മുതൽ 16ന് രാത്രി 12 വരെ ഗതാഗതം നിരോധിക്കും. .
ഇന്നലെ രാത്രി 12 മുതൽ ഗതാഗതം നിരോധിക്കാനുള്ള തീരുമാനം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാറ്റണമെന്ന് ആവശ്യം ഉയർന്നതിനെത്തുടർന്നാണു മാറ്റമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പാലക്കാട് ഭാഗത്ത് നിന്നു പട്ടാമ്പിയിലേക്കു വരുന്ന വാഹനങ്ങൾ കുളപ്പുള്ളിയിൽനിന്നു തിരിഞ്ഞു വല്ലപ്പുഴ, മുളയങ്കാവ് വഴി കൊപ്പത്തു വന്നു മേലേ പട്ടാമ്പി സിഗ്നൽ ജംക്ഷനിൽ എത്തണമെന്നും പാലക്കാട് ഭാഗത്ത് നിന്നു ഗുരുവായൂർ കുന്നംകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ കുളപ്പുള്ളി ചെറുതുരുത്തി കൂട്ടുപാത വഴിയും തിരിച്ചും പോകണം.
അധ്യാപക ഒഴിവ്
പുതുനഗരം ∙ മുസ്ലിം സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കൊമേഴ്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 29ന് രാവിലെ 11ന്. അട്ടപ്പാടി∙പുതൂർ ഗവ.ട്രൈബൽ വിഎച്ച്എസ് സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 16ന് 10 ന്. അലനല്ലൂർ∙ വടശ്ശേരിപ്പുറം ഷെയ്ക്ക് അഹമ്മദ് ഹാജി സ്മാരക ഗവ.ഹൈസ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 15 രാവിലെ 11 ന് സ്കൂളിൽ നടക്കും.
കൂടിക്കാഴ്ച 16ന്
സീതാർകുണ്ട് ∙ ഗവ.എൽപി സ്കൂളിൽ പാചകത്തൊഴിലാളിയുടെ ഒഴിവുണ്ട്.
കൂടിക്കാഴ്ച 16ന് രാവിലെ 11ന്.
ഓഫിസ് അസിസ്റ്റന്റ് ഒഴിവ്
ചെർപ്പുളശ്ശേരി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓഫിസ് അസിസ്റ്റന്റ് ഒഴിവ്. നഗരസഭയിൽ താമസിക്കുന്നവർക്ക് മുൻഗണന.
കൂടിക്കാഴ്ച 17ന് രാവിലെ 11ന് വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ഓഫിസിൽ. ഫോൺ: 99614 33111.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]