മണ്ണാർക്കാട് ∙ അട്ടപ്പാടിയിലേക്ക് ഓട്ടോറിക്ഷയിൽ കടത്തിയ വൻ സ്ഫോടക വസ്തു ശേഖരം മണ്ണാർക്കാട് പൊലീസ് പിടികൂടി. ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ എട്ടിന് ആനമൂളി ഫോറസ്റ്റ് ചെക്പോസ്റ്റിനു സമീപത്തു നിന്നാണ് ഓട്ടോറിക്ഷയിലെ വലിയ പെട്ടികളിൽ നിന്നായി 405 ജലറ്റിൻ സ്റ്റിക്കുകളും 399 ഡിറ്റനേറ്ററുകളുമായി തച്ചമ്പാറ മുണ്ടക്കാട്ടിൽ വീട്ടിൽ സന്ദീപിനെ (37) അറസ്റ്റ് ചെയ്തത്. അനുമതിപത്രമില്ലാതെ കൊണ്ടുവന്ന ഇവ ഉഗ്ര സ്ഫോടനത്തിനു പര്യാപ്തമായതാണെന്നു പൊലീസ് പറഞ്ഞു.
ആനമൂളി ചെക്പോസ്റ്റിൽ പുതൂർ എസ്ഐ വി.അബ്ദുൽ സലാം രാവിലെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഓട്ടോറിക്ഷ ശ്രദ്ധയിൽപെട്ടത്.
തുടർന്നു മണ്ണാർക്കാട് എസ്ഐ എ.കെ.ശ്രീജിത്തിനു വിവരം കൈമാറി. പൊലീസെത്തി നടത്തിയ വിശദമായ പരിശോധനയിൽ ഓട്ടോയുടെ പിൻവശത്തു നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി.
പാറ പൊട്ടിക്കാനുള്ള സാധനമാണെന്നും അട്ടപ്പാടി നരസിമുക്കിലെ വ്യക്തിക്കു നൽകണമെന്നും പറഞ്ഞതു പ്രകാരമാണു സന്ദീപ് അരപ്പാറ പള്ളിക്കു സമീപത്തു നിന്ന് കാറിലെത്തിച്ച സ്ഫോടക വസ്തുക്കൾ ഓട്ടോയിൽ കയറ്റിയതെന്നു പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം ഊർജിതമാക്കി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]