1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്തിന്റെ ആഘോഷങ്ങൾ കണ്ടുവളർന്ന ആൽമരമുണ്ട് കൊല്ലങ്കോട് വടവന്നൂരിൽ. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിനൊപ്പം അരയാലിന്റെ ജന്മദിനവും ഒരുമിച്ചാഘോഷിക്കാനൊരുങ്ങുകയാണു വടവന്നൂർ ഗ്രാമം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം നട്ടുപിടിപ്പിച്ച ആൽമരമാണത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിയുടെ സ്മരണ നാട്ടിലെന്നും വളർന്നുനിൽക്കണമെന്ന, സംസ്കൃത പണ്ഡിതനും ആയുർവേദ ഡോക്ടറുമായ വടവന്നൂർ വടക്കെപ്പാട്ടെ നാരായണൻ നായരുടെ ചിന്തയിൽ നട്ടുനനച്ചതാണ് ഈ അരയാൽ.
വടവന്നൂർ വൈദ്യശാല പ്രകൃതി സംരക്ഷണ സമിതിയാണു സ്വാതന്ത്ര്യ ദിനവും അരയാലിന്റെ ജന്മദിനവും ഒരുമിച്ച് ആഘോഷിക്കുന്നത്. ബ്രിട്ടിഷുകാരുടെ അടിമത്തത്തിൽ നിന്നു മോചനം നേടിയ കാലത്തിന്റെ ഓർമപ്പെടുത്തലുമായി വടവന്നൂർ വില്ലേജ് ഓഫിസിനും പോസ്റ്റ് ഓഫിസിനും മുന്നിലായി തലയെടുപ്പോടെ നിൽക്കുന്ന ആൽമരം പുതു തലമുറയ്ക്കു നൽകുന്ന പാഠങ്ങൾ ചെറുതല്ല.
സ്വാതന്ത്ര്യലബ്ധിയുടെ സ്മരണ നിലനിർത്തുന്ന അരയാലിനു ചുറ്റും ഒരു തറ കെട്ടി പഞ്ചായത്ത് സംരക്ഷിച്ചുവരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]