പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡിലെ കംപ്യൂട്ടർവൽക്കരണം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇതോടെ ഓഫിസ് നടപടികളും ബസുകളുടെ സ്പെയർ പാർട്സ് ഉൾപ്പെടെ വാങ്ങുന്നതിനുള്ള നടപടികളും പൂർണമായും ഓൺലൈൻ സംവിധാനത്തിലേക്കു മാറി. എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 7.24 ലക്ഷം രൂപ ചെലവിലാണു കംപ്യൂട്ടർവൽക്കരണം നടപ്പാക്കിയത്. ഇതോടെ പ്രവർത്തനച്ചെലവും ഗണ്യമായി കുറയ്ക്കാനാകും. നഗരസഭാംഗം ഇ.ഫൈറോജ അധ്യക്ഷയായി.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർ എം.വി.അനസ്, സംഘടനാ പ്രതിനിധികളായ പി.എസ്.മഹേഷ്, ടി.സന്തോഷ്കുമാർ, രമേഷ്കുമാർ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.സഞ്ജീവ്കുമാർ, വെഹിക്കിൾ സൂപ്പർവൈസർ വിഭാഗം മേധാവി സി.എസ്.സതീഷ്കുമാർ, സീനിയർ സൂപ്രണ്ട് ജോർജ് ജോസ് എന്നിവർ പ്രസംഗിച്ചു.
ഉടൻ വേണം, ബെംഗളൂരു സർവീസ്
പാലക്കാട് ∙ കെഎസ്ആർടിസിക്ക് പുതിയ എസി സ്ലീപ്പർ ബസുകൾ എത്തിത്തുടങ്ങിയ സാഹചര്യത്തിൽ പാലക്കാട്–ബെംഗളൂരു ബസ് സർവീസ് ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർക്കു കത്തു നൽകി.
∙ ഓണക്കാലത്തു തന്നെ പാലക്കാട്–വേളാങ്കണ്ണി ബസ് സർവീസ് ആരംഭിക്കുക
∙ പാലക്കാട്ടു നിന്ന് രാത്രി 11.45നുള്ള ഷൊർണൂർ– ഗുരുവായൂർ ബസ് സർവീസ് പുനഃസ്ഥാപിക്കുക
∙ പാലക്കാട്– ചെന്നൈ ബസ് സർവീസ് ഉടൻ ആരംഭിക്കുക
∙ സ്റ്റാൻഡിലെ തിരക്കു കുറയ്ക്കാൻ സംസ്ഥാനാന്തര ബസ് സർവീസ് അന്തർ സംസ്ഥാന ബസ് ടെർമിനലിൽ നിന്നാക്കുക
∙ പാലക്കാട്– മൂന്നാർ, പാലക്കാട്– പഴനി– കൊടൈക്കനാൽ സർവീസുകൾ ആരംഭിക്കുക
∙ പാലക്കാട്– പഴനി ബസിൽ റിസർവേഷൻ സൗകര്യം
∙ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും എംഎൽഎ ഉന്നയിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]