
∙ നേപ്പാളിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാലക്കാട്ടുകാർ അവിടെ കഥകളി അവതരിപ്പിക്കും. നേപ്പാളിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നാളെ സംഘടിപ്പിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ കഥകളി അവതരിപ്പിക്കാൻ കലാമണ്ഡലം രാമൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം പാലക്കാട്ടു നിന്നു നേപ്പാളിലേക്കു പുറപ്പെട്ടു.
വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസിന്റെ (ഐസിസിആർ) സഹായത്തോടെയാണു യാത്ര. കഠ്മണ്ഡു, ബീർഗഞ്ച്, ഇലം, ധരൻ എന്നിവിടങ്ങളിലാണു കഥകളി അവതരിപ്പിക്കുക. കലാമണ്ഡലം നാരായണൻകുട്ടി, കലാമണ്ഡലം ജയചന്ദ്രൻ (വേഷം), സദനം ശ്യാമളൻ, കോട്ടയ്ക്കൽ വിനീഷ് (സംഗീതം), കലാമണ്ഡലം രാഹുൽദാസ് (ചെണ്ട), സദനം ജയരാജ് (മദ്ദളം), രജനി രാമൻകുട്ടി (ചുട്ടി), കലാമണ്ഡലം ചമ്മന്നൂർ ബാലൻ (അണിയറ സംവിധാനം) എന്നിവരാണു സംഘത്തിലുള്ള മറ്റുള്ളവർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]