
പാലക്കാട് ജില്ലയിൽ ഇന്ന് (14-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് .
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട്
മെഡിക്കൽ കോളജിൽ നിയമനം
പാലക്കാട് ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (പാലക്കാട് ഗവ. മെഡിക്കൽ കോളജ് ) വിവിധ തസ്തികകളിൽ നിയമനത്തിനുള്ള അഭിമുഖം17ന് രാവിലെ പത്തിന് കോളജ് ഓഫിസിൽ നടക്കും. പ്രഫസർ, അസോ.പ്രഫസർ, അസി.പ്രഫസർ, സീനിയർ–ജൂനിയർ റസിഡന്റ്, കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ, ലേഡി മെഡിക്കൽ ഓഫിസർ, നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് II എന്നീ തസ്തികകളിലാണ് ഒഴിവുകൾ,വിവരങ്ങൾക്ക്: www.gmcpalakkad.in, 0491-2951010. ഇമെയിൽ: [email protected]
അധ്യാപക ഒഴിവ്
കൊല്ലങ്കോട് ∙ പുതുഗ്രാമം എഎൽപി സ്കൂളിലെ എൽപിഎസ്എ (മലയാളം) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 20ന് 11നു സ്കൂളിൽ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
തിരുവഴിയാട്∙ ഗവ.ഹൈസ്കൂളിൽ യുപി വിഭാഗം അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് ഉച്ചയ്ക്ക് ഒന്നിന്.
എലവഞ്ചേരി ∙ പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ (സാമ്പത്തിക ശാസ്ത്രം) അധ്യാപക തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം 20നു രാവിലെ 11നു സ്കൂളിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം.
കൂടിക്കാഴ്ച 16ന്
പുതുപ്പരിയാരം ∙ സിബികെഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം (ശുചീകരണ തൊഴിലാളി) തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് ഉച്ചയ്ക്ക് 2ന്. എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ കാർഡ് കൊണ്ടുവരണം.
ഹൃദയ പരിശോധന
പാലക്കാട് ∙ സത്യസായി സേവാ സംഘടനയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10നു കൊപ്പം സത്യസായി കമ്യൂണിറ്റി സെന്ററിൽ സൗജന്യ ഹൃദയ പരിശോധന ക്യാംപ് നടത്തുന്നു. ഫോൺ : 9447972907.
എഫ്ടിഎം നിയമനം
പുതുപ്പരിയാരം ∙ സിബികെഎം ഗവ. എച്ച്എസ്എസിൽ എഫ്ടിഎം (ശുചീകരണ തൊഴിലാളി) തസ്തികയിൽ 16ന് ഉച്ചയ്ക്ക് രണ്ടിന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച നടക്കും.
കരാർ നിയമനം
പാലക്കാട് ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ നാലു സീനിയർ നഴ്സിങ് ഓഫിസർ തസ്തികയിലെ നിയമനത്തിനുള്ള കൂടിക്കാഴ്ച 20നു രാവിലെ 10നു നടത്തും. ഫോൺ: 0491 2951010.
അഡ്മിഷൻ ആരംഭിച്ചു
പാലക്കാട് ∙ ഫാമിലി വെൽനസ് സെന്ററിൽ ബേസിക് കൗൺസലിങ് കോഴ്സിലേക്കു അഡ്മിഷൻ ആരംഭിച്ചു. കൗൺസലിങ്ങിന്റെ അടിസ്ഥാന തത്വങ്ങൾ, സമീപനങ്ങൾ, പ്രായോഗിക വിദ്യകൾ എന്നിവ കോഴ്സിൽ ഉൾപ്പെടുന്നു. ഫോൺ: 8903276739.