ഒറ്റപ്പാലം ∙ ആദ്യമായി ഒറ്റപ്പാലത്തു നിന്നു തലസ്ഥാനത്തേക്കു കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങി. കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് സർവീസ് കെ.പ്രേംകുമാർ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു.
നഗരസഭ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടിയിൽ നഗരസഭാധ്യക്ഷ എം.കെ.ജയസുധ അധ്യക്ഷയായി. ഉപാധ്യക്ഷൻ കെ.രാജേഷ്, സ്ഥിരം സമിതി അധ്യക്ഷ ടി.സബിത, കെഎസ്ആർടിസി ഉപദേശക സമിതി അംഗം ടി.സുനിൽ എന്നിവർ പ്രസംഗിച്ചു.
ബസിനു സ്വീകരണവും നൽകി. തലസ്ഥാനത്തേക്കു കെഎസ്ആർടിസി ബസ് സർവീസ് എന്നതു നാടിന്റെ ദീർഘനാളത്തെ ആവശ്യമാണ്.
എംഎൽഎ മന്ത്രി കെ.ബി.ഗണേഷ്കുമാറിനെ നേരിൽക്കണ്ട് ചർച്ച നടത്തിയാണ് സർവീസ് യാഥാർഥ്യമാക്കിയത്.
എല്ലാ ദിവസവും ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ നിന്നു രാത്രി 9നു ബസ് പുറപ്പെടും. തിരുവില്വാമല, പഴയന്നൂർ, ചേലക്കര, തൃശൂർ, വൈറ്റില, കോട്ടയം, കൊട്ടാരക്കര വഴിയാണു സർവീസ്.
പിറ്റേന്നു രാവിലെ 6.05നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്തു നിന്ന് ദിവസവും രാത്രി 10.15നു പുറപ്പെടുന്ന ബസ് പിറ്റേന്നു രാവിലെ 7ന് ഒറ്റപ്പാലത്തെത്തും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

