പാലക്കാട് ∙ പട്ടിക്കര ബൈപാസിൽ നിന്നു ചുണ്ണാമ്പുതറയിലേക്കുള്ള തകർന്ന ബൈപാസ് ഭാഗത്തെ പുനർനിർമാണം പുരോഗതിയിൽ. റോഡ് തോട്ടിലേക്ക് ഇടിഞ്ഞു വീണ ഭാഗത്തെ അരികുഭിത്തി നിർമാണം ഏറെക്കുറെ പൂർത്തിയായി.
ശേഷം ഇവിടെ മണ്ണിട്ടു നികത്തും. 3 ആഴ്ചയ്ക്കുള്ളിൽ ഈ പ്രവൃത്തി പൂർത്തിയാക്കും. ഇതോടെ ചെറുവാഹനങ്ങൾക്ക് ഇതുവഴി പോകാനാകും.
പിന്നീട് റോഡ് ഉറച്ച ശേഷം ടാറിങ് പ്രവൃത്തി നടത്തും. ഫെബ്രുവരി പകുതിയോടെ റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കാനാകുമെന്നാണു പ്രതീക്ഷയെന്നു പിഡബ്ല്യുഡി ദേശീയപാത വിഭാഗം അറിയിച്ചു.
തോടിനു സമീപം അരികുഭിത്തി നിർമിച്ചതോടെ വെള്ളത്തിന്റെ ഒഴുക്കുമൂലമുള്ള പ്രതിസന്ധി ഒഴിവാക്കാനായിട്ടുണ്ട്.
മേൽപാലത്തിന്റെ മറുവശത്തുള്ള സർവീസ് റോഡ് വഴിയാണ് ഇവിടെ ഗതാഗതം. ഈ ഭാഗത്തെ തകർച്ച പരിഹരിച്ചതും യാത്രക്കാർക്കും ആശ്വാസമായിട്ടുണ്ട്.
ഇതുവഴി ഭാരവാഹനങ്ങൾക്കു നിയന്ത്രണമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. ഇക്കാര്യത്തിൽ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

