മംഗലംഡാം ∙ വർഷങ്ങളായി തകർന്നു കിടക്കുന്ന മംഗലംഡാം ഉദ്യാനപാതയിലൂടെയുള്ള യാത്ര സന്ദർശകർക്കു ദുരിതം. ഉരുളൻ കല്ലുകൾ ഇളകിയും കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവാകുന്നു.
ഇരുചക്ര വാഹനത്തിൽ പോകുന്നവർ വളരെ ശ്രദ്ധിച്ചു പോയില്ലെങ്കിൽ മറിഞ്ഞു വീഴുന്ന സ്ഥിതിയാണ്. 2008ലും 2018ലുമായി 10 കോടിയോളം മുടക്കി നവീകരിച്ച ഉദ്യാനത്തിലെ പല നിർമിതികളും നശിച്ചു നാമാവേശഷമായി. സാഹസിക പാർക്ക് രണ്ടും പ്രവർത്തനരഹിതമായി.
നടപ്പാതകളെല്ലാം തകർന്നു.
കുട്ടികളുടെ പാർക്ക് മാത്രമാണു പേരിനെങ്കിലും ഉള്ളത്. ഉദ്യാനത്തിനകത്ത് ഇങ്ങിനെയൊക്കെയാണെങ്കിലും ഫീസിനു കുറവൊന്നുമില്ല.
ഒരാൾക്ക് 20 രൂപ എന്നതു കഴിഞ്ഞ വർഷം 30 രൂപയാക്കി. മറിച്ച് പോത്തുണ്ടിയിൽ ഇപ്പോഴും 20 രൂപയാണു സന്ദർശന ഫീസ്. പ്രകൃതിഭംഗി കൊണ്ടു ജില്ലയിലെ തന്നെ മികച്ച ടൂറിസം മേഖലയായിട്ടും ആസൂത്രണത്തിലെ പിഴവും പരിചരണത്തിലെ പോരായ്മയുമാണ് ഈ ദുരവസ്ഥയ്ക്കു കാരണം.
കാര്യമായി ഒന്നുമില്ലെങ്കിലും ഇപ്പോഴും സാധാരണ ദിവസങ്ങളിൽ ശരാശരി ഇരുന്നൂറും അവധി ദിവസങ്ങളിൽ 400 മുതൽ 500 വരെയും സന്ദർശകർ എത്തുന്നുണ്ട്.
ആഘോഷ ദിവസങ്ങളിൽ നല്ല തിരക്കായിരിക്കും.പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച മംഗലം ഡാം ഉദ്യാനത്തിന്റെ ഉന്നമനത്തിനു ചുമതലക്കാരായ ഇറിഗേഷൻ വകുപ്പ് തന്നെ മുൻകയ്യെടുക്കയോ അതല്ലെങ്കിൽ പ്രാപ്തരായ ഏജൻസിക്കു കൈമാറുകയോ ചെയ്യണമെന്നാണു സന്ദർശകരും നാട്ടുകാരും പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

