ആലത്തൂർ ∙ കോളജ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്കും നാലു വിദ്യാർഥികൾക്കും പരുക്കേറ്റു. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികളായ പാടൂർ തോണിക്കടവിൽ ഫാത്തിമ സുഹ്റ (18), ഹഫ്സ (18), മണപ്പാടം വെട്ടുകാട്ടിൽ മെഹനാസ് (18), ചേലക്കര ചേലക്കോട്ടിൽ ഹഫീഫ (18), ബസ് ഡ്രൈവർ ചേലക്കര ചേലക്കോട്ടിൽ ക്രിസ്റ്റ (43) എന്നിവർക്കാണു പരുക്കേറ്റത്.
ഇവരെ ആലത്തൂർ താലൂക്കാശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി.
കാവശ്ശേരി വക്കീൽപടിയിൽ ഇന്നലെ വൈകിട്ടു 3നാണ് അപകടം. പരുക്കു സാരമുള്ളതല്ല.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിന്റെ ബസ് പഴയന്നൂർ, ചേലക്കര ഭാഗത്തേക്കുള്ള വിദ്യാർഥികളുമായി പോകുന്നതിനിടെ എതിരെ വന്ന ലോറിക്കു വഴിമാറിക്കൊടുക്കുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട
ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു നിന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

