അധ്യാപക ഒഴിവ്
പട്ടാമ്പി ∙ കിഴായൂർ ജിയുപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക ഒഴിവിലേക്കു ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. 17നു രാവിലെ 10നു കൂടിക്കാഴ്ച നടത്തുമെന്നു പ്രധാനാധ്യാപിക അറിയിച്ചു.
ഐഡബ്ല്യുഎസ് ചിത്രരചന ക്യാംപും പ്രദർശനവും
പാലക്കാട് ∙ ശിശുദിനത്തോടനുബന്ധിച്ച് ഇന്റർനാഷനൽ വാട്ടർ കളർ സൊസൈറ്റിയുടെ (ഐഡബ്ല്യുഎസ്) നേതൃത്വത്തിൽ 14 വയസ്സിനു താഴെയുള്ള കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന ക്യാംപ് സംഘടിപ്പിക്കുന്നു.
മലമ്പുഴ ലളിതകലാ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാംപ് 14നു രാവിലെ 10നു റിട്ട. എഎസ്പി കെ.എൽ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
നാടക സംവിധായകൻ കാളിദാസ് പുതുമന മുഖ്യപ്രഭാഷണം നടത്തും. 15, 16 തീയതികളിൽ രാവിലെ 10 മുതൽ ആറു വരെ ക്യാംപിൽ വരച്ചവരുടെയും മുതിർന്ന ആർട്ടിസ്റ്റുകളുടെയും ചിത്രങ്ങൾ പ്രദർശിപ്പിക്കും. 17നു ഉച്ചയ്ക്ക് മൂന്നിനു സമാപന സമ്മേളനം നടക്കും.
സാഹിത്യകാരൻ കെ.പി.എസ്.പയ്യനെടം, നാടക സംവിധായകൻ രവി തൈക്കാട് എന്നിവർ പ്രഭാഷണം നടത്തും. കുട്ടികൾക്ക് 200 രൂപയും, മുതിർന്നവർക്ക് 700 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്.
14നു രാവിലെ ഒൻപത് മുതൽ കുട്ടികൾക്കുള്ള റജിസ്ട്രേഷൻ ആരംഭിക്കും. പങ്കെടുക്കുന്നവർക്ക് ചിത്രം വരയ്ക്കാനുള്ള പേപ്പർ, ഉച്ചഭക്ഷണം എന്നിവ നൽകുമെന്നു ഐഡബ്ല്യുഎസ് കേരള കോഓർഡിനേറ്റർ ടി.ശബരി ഗിരീഷ്, അൽഫോൺസ് വാഴപ്പിള്ളിയിൽ, പി.മോഹൻ കുമാർ, അജിത കലാധരൻ എന്നിവർ അറിയിച്ചു.
ഫോൺ: 8921600755.
സൗഹൃദ കുടുംബ സംഗമം 16ന്
പാലക്കാട് ∙ ‘നാരങ്ങ മിഠായി’ വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പറളി ഹൈസ്കൂളിലെ 1990–91 എസ്എസ്എൽസി ബാച്ചിന്റെ സൗഹൃദ കുടുംബസംഗമം 16നു സ്കൂളിൽ നടത്തും. രാവിലെ 9.30നു മങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മനോജ് ഗോപി ഉദ്ഘാടനം ചെയ്യും.
തുടർന്നു 10നു സംഗമത്തിന് എത്തിച്ചേർന്നവരും മാതാപിതാക്കളും ചേർന്നു ഭദ്രദീപം തെളിയിക്കും. പറളി ഹൈസ്കൂൾ മാനേജർ ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയാകും.
10.45നു ജി.മധു കല്ലേക്കാട് മോട്ടിവേഷൻ ക്ലാസെടുക്കും. സൈനികമേഖലയിൽ സേവനമനുഷ്ഠിച്ചവരെയും കായികമേഖലയിൽ മികവു തെളിയിച്ച പ്രതിഭകളെയും ആദരിക്കും.
കുടുംബസംഗമത്തോടനുബന്ധിച്ചു 15നു വൈകിട്ട് അഞ്ചിനു എടത്തറ മുതൽ പറളി വരെ ലഹരിവിമുക്ത ബോധവൽക്കരണം നടത്തുമെന്നു കമ്മിറ്റി പ്രസിഡന്റ് കെ.അനുപമ, സെക്രട്ടറി എൻ.വി.സന്തോഷ്, വി.വിദ്യാധരൻ, എൻ.എ.നജീബ്, പി.വി.സിറാജുദ്ദീൻ, ബി.നാരായണൻകുട്ടി എന്നിവർ അറിയിച്ചു.
മധുരക്കാഴ്ച 2025: സൗജന്യ നേത്ര പരിശോധനാ ക്യാംപ്; 2000 രൂപയുടെ ട്രിനിറ്റി കാഷ് വൗച്ചർ സൗജന്യം; നടത്തുന്നത് മലയാള മനോരമ ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ
പാലക്കാട് ∙ ലോക ഡയബറ്റിക് ദിനത്തോടനുബന്ധിച്ചു മലയാള മനോരമ ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ വായനക്കാർക്കും കുടുംബാംഗങ്ങൾക്കുമായി സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തുന്നു. 30 വരെയാണു ട്രിനിറ്റി മധുരക്കാഴ്ച 2025 ക്യാംപ്. കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുകയും സമയബന്ധിതമായ പരിശോധനയും ചികിത്സയും നടത്തുകയും ചെയ്താൽ ഭൂരിഭാഗം കാഴ്ചപ്രശ്നങ്ങളും പൂർണമായി നിയന്ത്രിക്കാനാകും.
ഈ സന്ദേശം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണു പരിശോധനാ ക്യാംപ് നടത്തുന്നത്. 30 വരെ ദിവസേന ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് 2000 രൂപയുടെ സൗജന്യ കാഴ്ച സംരക്ഷണ കാഷ് വൗച്ചർ ലഭിക്കും.
ഡോക്ടർ കൺസൽറ്റേഷൻ, തുടർപരിശോധനകൾ, ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്, തിമിര ശസ്ത്രക്രിയ, ലാസിക് എന്നിവയിലും കണ്ണടകളിലും ഈ വൗച്ചർ ഉപയോഗിക്കാം. കൂടാതെ ആദ്യം ക്യാംപിൽ പങ്കെടുക്കുന്ന 200 പേർക്ക് മനോരമ ആരോഗ്യവും ആരോഗ്യവിവരങ്ങൾ അടങ്ങിയ 2026ലെ ആരോഗ്യം ഡയറിയും 200 പേർക്ക് 2026ലെ ഡയറിയും സൗജന്യമായി ലഭിക്കും.ബുക്കിങ്ങിനായി ട്രിനിറ്റി സൂപ്പർ സ്പെഷ്യൽറ്റി കണ്ണാശുപത്രി, മണലി ജംക്ഷൻ, പാലക്കാട്.
ഫോൺ: 9895519895.
ഗതാഗത നിയന്ത്രണം ഇന്ന് തുടങ്ങും
നെന്മാറ ∙ നെന്മാറ–ഒലിപ്പാറ റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ കണിമംഗലം മുതൽ തിരുവഴിയാട് നരസിംഹമൂർത്തി ക്ഷേത്രം വരെ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നെന്മാറ ഭാഗത്ത് നിന്നു വരുന്ന വലിയ വാഹനങ്ങൾ പോത്തുണ്ടി റോഡിലെ പേഴുംപാറ കവലയിൽ നിന്നു മരുതഞ്ചേരി വഴി ഒലിപ്പാറയിലേക്കും തിരുവഴിയാടിലേക്കും തിരിച്ചും ഇതേ വഴി കടന്നു പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾ കരിങ്കുളം–കരിമ്പാറ വഴിയോ പാളിയമംഗലം–അയിലൂർ വഴിയോ തിരിച്ചു പോകണമെന്നു അസി.എൻജിനീയർ അറിയിച്ചു.
നാളെ മുതൽ 20 വരെ ഗതാഗതം നിയന്ത്രണം
വടക്കഞ്ചേരി ∙ പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ കാരപ്പൊറ്റ–ചൂലിപ്പാടം (മാട്ടുവഴി സെന്റർ മുതൽ ചൂലിപ്പാടം വരെ) ഭാഗത്ത് ടാറിങ് നടക്കുന്നതിനാൽ നാളെ മുതൽ 20 വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് ആലത്തൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

