കുമ്പിടി ∙ കുമ്പിടി കാങ്കപ്പുഴ റഗുലേറ്റർ കം ബ്രിജ് അപ്രോച്ച് റോഡിന് സ്ഥലം വിട്ടുനൽകുന്നവരുടെ യോഗം കുമ്പിടിയിൽ നടന്നു. മന്ത്രി എം.ബി.രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒട്ടേറെപ്പേർ സമ്മതപത്രം കൈമാറി.
ആനക്കര വില്ലേജ് പരിധിയിൽ ഡിവിആർ പ്രകാരം 85 സെന്റ് സ്ഥലവും കുറ്റിപ്പുറം വില്ലേജ് പരിധിയിൽ 19 സെന്റ് സ്ഥലവുമാണ് ഏറ്റെടുക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമുള്ള ഏറ്റവും ഉയർന്ന തുകയാണ് ഉടമകൾക്ക് നൽകുന്നത്.കുമ്പിടി ഭാഗത്ത് 1350 മീറ്റർ നീളത്തിലും കുറ്റിപ്പുറം ഭാഗത്ത് 750 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലത്തിന് അപ്രോച്ച് റോഡ് നിർമിക്കുന്നത്.
2022 അവസാനത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.
റഗുലേറ്ററിന്റെയും ബ്രിജിന്റെയും പണികൾ റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്.ഇരു ജില്ലകളിലേക്കും യാത്രാ സൗകര്യം മെച്ചപ്പെടുന്നതോടൊപ്പം വിവിധ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണത്തിനും പദ്ധതി ഏറെ ഗുണകരമാണ്. തൃത്താലയുടെ സമഗ്ര വികസനത്തിനും ഉതകുന്നതാണ് പദ്ധതി.യോഗത്തിൽ, കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്, ഡപ്യുട്ടി കലക്ടർ ബിന്ദു, തഹസിൽദാർ എ.മുരളീധരൻ, റവന്യു ഇൻസ്പെക്ടർ എം.എസ്.അനിൽകുമാർ, ആർ.സുബ്രഹ്മണ്യൻ, മറ്റ് ജന പ്രതിനിധികൾ, ഭൂവുടമകൾ എന്നിവർ സംബന്ധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]