കാലാവസ്ഥ
∙ ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. ∙ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത. ∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
ജില്ലാ ആശുപത്രിയിൽ പ്രതിഷേധ സംഗമം ഇന്ന്
പാലക്കാട് ∙ ഡോക്ടർമാർ ഇന്നു നടത്തുന്ന ഒപി ബഹിഷ്കരണത്തിനെതിരെ ഗവ. മെഡിക്കൽ കോളജ് സമരസമിതിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ 8നു ജില്ലാ ആശുപത്രിയിൽ പ്രതിഷേധ സംഗമം നടത്തും.
കർഷക സമിതി യോഗം നാളെ കോട്ടായി ∙ മലമ്പുഴ പദ്ധതി മാത്തൂർ കനാൽ സെക്ഷൻ പരിധിയിലെ കർഷക സമിതികളുടെ യോഗം നാളെ 11ന് സെക്ഷൻ ഓഫിസിൽ നടക്കും. സമിതി സെക്രട്ടറിയോ പ്രസിഡന്റോ പങ്കെടുക്കണം എന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
യോഗത്തിൽ പദ്ധതി ഉപദേശക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കും. ആയുർവേദ പരിശോധന ക്യാംപ്
പാലക്കാട് ∙ ‘എല്ലാവർക്കും ആയുർവേദം എല്ലാവർക്കും ആരോഗ്യം’ എന്ന ലക്ഷ്യവുമായി കോട്ടായി കാത്തലിക് സിറിയൻ ബാങ്കിനു സമീപത്തുള്ള ആത്മജ ആയുർവേദ ക്ലിനിക് ഇന്നു രാവിലെ 10 മുതൽ സൗജന്യ ആയുർവേദ പരിശോധന ക്യാംപ് നടത്തുന്നു.
ദി ആര്യവൈദ്യ ഫാർമസിയുടെ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ കേന്ദ്രമായ ‘തേജസ് ആയുർവേദ ട്രസ്റ്റിന്റെ’ പ്രഥമ ശാഖയാണ് ആത്മജ ആയുർവേദ ക്ലിനിക്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

