രക്തദാന ക്യാംപ് ഇന്ന്;
കൂറ്റനാട്∙ ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള രക്തദാന ക്യാംപ് ഇന്ന് നടക്കും. രാവിലെ 9.30 മുതൽ 12.30 വരെ സ്കൂൾ പരിസരത്ത് നടക്കുന്ന ക്യാംപിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് രക്തദാനം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
കണക്കനാർ നാടൻപാട്ട് ശിൽപശാല 21 ന്
പടിഞ്ഞാറങ്ങാടി ∙ കണക്കനാർ കലാവേദി സംഘടിപ്പിക്കുന്ന കണക്കനാർ നാടൻപാട്ട് ശിൽപശാല 21 ന് പറക്കുളത്ത് നടക്കും. 21 രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കൾ 9745 21 4045 എന്ന നമ്പറിൽ ബന്ധപ്പെടണം.
പ്രമുഖ കണക്കനാർ നാടൻപാട്ട് കലാകാരന്മാർ ശിൽപശാലയ്ക്ക് നേതൃത്വം നൽകും.
പട്ടാമ്പിയിൽ ഇന്ന് രാത്രി 12 മുതൽ ഗതാഗത നിരോധനം
പട്ടാമ്പി ∙ ടൗണിൽ കൽപക കൂൾ സിറ്റി മുതൽ മേലെ പട്ടാമ്പി സിഗ്നൽ ജംക്ഷൻ വരെ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിൽ ഗതാഗതം നിരോധിച്ചു. ഇന്നു രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണു ഗതാഗത നിരോധനം.
ഈ ദിവസങ്ങളിൽ പാലക്കാട്ടു നിന്ന് പട്ടാമ്പിയിലേക്കു പോകേണ്ട വാഹനങ്ങൾ കുളപ്പുള്ളിയിൽ നിന്നു തിരിഞ്ഞ് വല്ലപ്പുഴ, മുളയങ്കാവ്, കൊപ്പം വഴി മേലെ പട്ടാമ്പി സിഗ്നൽ ജംക്ഷനിലൂടെ പോകണം.
തിരിച്ചും ഇതേ വഴി ഉപയോഗിക്കാവുന്നതാണ്. പാലക്കാട്ടു നിന്ന് ഗുരുവായൂർ, കുന്നംകുളം ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ കുളപ്പുള്ളി, ചെറുതുരുത്തി, കൂട്ടുപാത വഴിയും തിരിച്ചും പോകണമെന്ന് കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ചോരാണ്ടി റോഡിൽനിയന്ത്രണം
തച്ചനാട്ടുകര ∙ പൂവത്താണി ചോരാണ്ടി റോഡിൽ ടാറിങ് നടക്കുന്നതിനാൽ 15 മുതൽ 25 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്നും യാത്രക്കാർ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഫ്ലെയിം പദ്ധതിതൊഴിൽമേള ഇന്ന്
മണ്ണാർക്കാട് ∙ എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ഫ്ലെയിം പദ്ധതിയുടെ ഭാഗമായി, യുഎഇ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് കമ്പനിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്നു രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.നിയോജക മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്കും കല്ലടി കോളജിൽ നിന്നു പഠനം പൂർത്തിയാക്കിയവർക്കും വിദേശ രാജ്യങ്ങളിൽ തൊഴിൽ അവസരം ഒരുക്കുകയാണു ലക്ഷ്യം.
യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ എഴുനൂറോളം തൊഴിലവസരങ്ങളിലേക്കാണു മേള.
അധ്യാപക ഒഴിവ്
മണ്ണാർക്കാട് ∙ തെങ്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 15ന് രാവിലെ 10ന് സ്കൂളിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]