ആലത്തൂർ ∙ മന്ത്രി വരുന്ന വഴികളിലെല്ലാം പാത നന്നാക്കൽ തകൃതി. ഇന്ന് ഊട്ടറ പാലം നിർമാണോദ്ഘാടനത്തിനു ശേഷം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ത രൂർ പഞ്ചായത്തിലെ തോണിപ്പാടം കാരമല ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനവും നിർവഹിക്കുന്നുണ്ട്.
അതിനാലാണ് മന്ത്രി വരുന്ന വഴികളിലെ റോഡുകളിലെ കുഴികൾ തിരക്കിട്ട് അടയ്ക്കുന്നത്.
കൊല്ലങ്കോട് ഊട്ടറയിൽ നിന്ന് മന്ത്രി കാരമലയിലെത്തുന്നത് പല്ലാവൂർ, കുനിശ്ശേരി, തൃപ്പാളൂർ വഴി വാഴക്കോട് സംസ്ഥാന പാതയിലൂടെയാണ്. മന്ത്രി കടന്നുപോകുന്ന റോഡുകളാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഓട്ടയടയ്ക്കുന്നത്.
കുനിശ്ശേരി പല്ലാവൂർ റോഡിൽ ഇന്റർലോക്ക് ചെയ്ത ഭാഗങ്ങളിൽ കൂടി ചാടിച്ചാടി മാത്രമേ വാഹനങ്ങൾക്കു പോകാൻ കഴിയുമായിരുന്നുള്ളൂ. നിരപ്പുവ്യത്യാസം കാരണം വാഹനങ്ങൾ കുഴിയിൽ ചാടുന്നത് പതിവായിരുന്നു.
ആ ഭാഗമാണ് ഇപ്പോൾ നേരെയാക്കുന്നത്.
ഇതോടൊപ്പം വാവുള്ള്യാപുരം പഴമ്പാലക്കോട് റോഡിലെയും കുഴികൾ അടയ്ക്കുന്നുണ്ട്. വാവുള്ള്യാപുരം മുതൽ തരൂർ സ്കൂൾ വരെയുള്ള പാത നവീകരണത്തിന് ടെൻഡർ വിളിച്ചെങ്കിലും ആരും കരാർ എടുത്തില്ലെന്നു പറയുന്നു.
കഴിഞ്ഞദിവസം മന്ത്രി വരുന്നതിനു മുന്നോടിയായി ആലത്തൂർ വാഴക്കോട് സംസ്ഥാന പാതയിലും തിരക്കിട്ട് പണി നടന്നിരുന്നു. മന്ത്രി പോയിക്കഴിഞ്ഞ് രണ്ടു മഴ പെയ്താൽ റോഡുകൾ വീണ്ടും പഴയപടി ആകുമോ എന്നതാണ് ജനത്തിന്റെ ആശങ്ക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]